സങ്കീർത്തനങ്ങൾ 113:4-6
സങ്കീർത്തനങ്ങൾ 113:4-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സകല ജാതികൾക്കും മീതെയും അവന്റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയർന്നിരിക്കുന്നു. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശൻ ആരുള്ളൂ? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
സങ്കീർത്തനങ്ങൾ 113:4-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു സകല ജനതകളെയും ഭരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു. നമ്മുടെ ദൈവമായ സർവേശ്വരൻ ഉന്നതത്തിൽ വസിക്കുന്നു; അവിടുത്തേക്കു സമനായി ആരുണ്ട്? ആകാശത്തെയും ഭൂമിയെയും അവിടുന്നു കുനിഞ്ഞുനോക്കുന്നു.
സങ്കീർത്തനങ്ങൾ 113:4-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ സകലജനതകൾക്കും മീതെയും അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവിടുന്ന് കുനിഞ്ഞുനോക്കുന്നു.
സങ്കീർത്തനങ്ങൾ 113:4-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
സങ്കീർത്തനങ്ങൾ 113:4-6 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും. ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?