സങ്കീർത്തനങ്ങൾ 110:1-7

സങ്കീർത്തനങ്ങൾ 110:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴുക. നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധവസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു. നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല. നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറയ്ക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും. അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ട് അവൻ തല ഉയർത്തും.

സങ്കീർത്തനങ്ങൾ 110:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ എന്റെ കർത്താവായ രാജാവിനോട് അരുളിച്ചെയ്തു: “നീ എന്റെ വലത്തുഭാഗത്തിരിക്ക; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴിലാക്കും.” സർവേശ്വരൻ നിന്റെ ബലമുള്ള ചെങ്കോൽ സീയോനിൽനിന്നു നീട്ടും. നിന്റെ ശത്രുക്കളുടെ മധ്യേ നീ വാഴുക. നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്റെ ജനം മടികൂടാതെ ആത്മസമർപ്പണം ചെയ്യും. ഉഷസ്സിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്റെ യുവാക്കൾ നിന്റെ അടുക്കൽ വരും. സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അവിടുന്നു വാക്കു മാറുകയില്ല. “നീ മൽക്കീസേദെക്കിന്റെ പരമ്പരയിൽ, എന്നേക്കും പുരോഹിതനായിരിക്കും.” സർവേശ്വരൻ അങ്ങയുടെ വലത്തുഭാഗത്തുണ്ട്. തന്റെ ക്രോധത്തിന്റെ ദിവസത്തിൽ അവിടുന്നു രാജാക്കന്മാരെ തകർക്കും. ജനതകളെ അവിടുന്നു ന്യായം വിധിക്കും. അവരുടെ ദേശം മൃതശരീരങ്ങൾകൊണ്ടു നിറയ്‍ക്കും. അവിടുന്നു ഭൂമിയിലെ ഭരണാധികാരികളെ തകർക്കും. വഴിയരികിലുള്ള നീർച്ചാലിൽനിന്നു രാജാവു പാനംചെയ്യും. അദ്ദേഹം ശിരസ്സുയർത്തി നില്‌ക്കും.

സങ്കീർത്തനങ്ങൾ 110:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ എന്‍റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്കുക.” നിന്‍റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മദ്ധ്യത്തിൽ വാഴുക. നിന്‍റെ സേനാദിവസത്തില്‍ നിന്‍റെ ജനം സ്വമേധയാ നിനക്കു വിധേയപ്പെട്ടിരിക്കും; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടി ഉഷസ്സിന്‍റെ ഉദരത്തിൽനിന്ന് പുറപ്പെടുന്ന മഞ്ഞുപോലെ യുവാക്കൾ നിനക്കുവേണ്ടി പുറപ്പെട്ടുവരും. “നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു” എന്നു യഹോവ സത്യംചെയ്തു; അതിന് മാറ്റമില്ല. കർത്താവ് നിന്‍റെ വലത്തുഭാഗത്തുണ്ട്; തന്‍റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവിടുന്ന് ജനതകളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാ സ്ഥലങ്ങളും ശവങ്ങൾകൊണ്ട് നിറയ്ക്കും; അവിടുന്ന് അനേകം ദേശങ്ങളുടെ തലവന്മാരെ തകർത്തുകളയും. അവിടുന്ന് വഴിയരികിലുള്ള അരുവിയിൽനിന്നു കുടിക്കും; അതുകൊണ്ട് അവിടുന്ന് തല ഉയർത്തും.

സങ്കീർത്തനങ്ങൾ 110:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു. നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല. നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും. അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.

സങ്കീർത്തനങ്ങൾ 110:1-7 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും; “നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!” നിന്റെ യുദ്ധദിവസത്തിൽ, നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. വിശുദ്ധിയുടെ പ്രഭാവത്തിൽ, ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ യുവാക്കൾ നിന്നിലേക്കു വന്നുചേരും. യഹോവ ശപഥംചെയ്തിരിക്കുന്നു, ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല: “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.” കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്; തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും. അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും. അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും അതിനാൽ അവിടന്ന് ശിരസ്സുയർത്തും.