സങ്കീർത്തനങ്ങൾ 100:2-4
സങ്കീർത്തനങ്ങൾ 100:2-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. യഹോവ തന്നെ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ. അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.
സങ്കീർത്തനങ്ങൾ 100:2-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്തോഷത്തോടെ സർവേശ്വരനെ ആരാധിക്കട്ടെ. ആനന്ദഗീതത്തോടെ തിരുസന്നിധിയിൽ വരട്ടെ. സർവേശ്വരനാണ് ദൈവമെന്നറിയുവിൻ, അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേക്കുള്ളവർ. നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന ആടുകളുംതന്നെ. സ്തോത്രത്തോടെ അവിടുത്തെ ആലയത്തിന്റെ കവാടത്തിലും സ്തുതികളോടെ അവിടുത്തെ അങ്കണത്തിലും പ്രവേശിക്കുവിൻ.
സങ്കീർത്തനങ്ങൾ 100:2-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ; സംഗീതത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ. യഹോവ തന്നെ ദൈവം എന്നറിയുവിൻ; അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു; അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ. അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ; ദൈവത്തിന് സ്തോത്രം ചെയ്തു അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ.
സങ്കീർത്തനങ്ങൾ 100:2-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
സങ്കീർത്തനങ്ങൾ 100:2-4 സമകാലിക മലയാളവിവർത്തനം (MCV)
ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക; ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക. യഹോവ ആകുന്നു ദൈവം എന്നറിയുക. അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു; നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ. അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക; അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.