സദൃശവാക്യങ്ങൾ 5:15-17
സദൃശവാക്യങ്ങൾ 5:15-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക. നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ? അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ.
സദൃശവാക്യങ്ങൾ 5:15-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വന്തം ഭാര്യയോടു നീ വിശ്വസ്തത പുലർത്തുക, നിന്റെ സ്നേഹം അവൾക്കു മാത്രം നല്കുക. നിന്റെ ഭാര്യയിലല്ലാതെ നിനക്കു മക്കൾ ഉണ്ടാകണമോ? സ്വഭവനത്തിലല്ലാതെ വേറെയും സന്താനങ്ങൾ തെരുവീഥികളിൽ നിനക്കു ജനിക്കണമോ? നിന്റെ മക്കൾ നിൻറേതു മാത്രം ആയിരിക്കട്ടെ, അന്യർക്കു കൂടി അവർ അവകാശപ്പെടാതിരിക്കട്ടെ.
സദൃശവാക്യങ്ങൾ 5:15-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക. നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ? അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
സദൃശവാക്യങ്ങൾ 5:15-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക. നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ? അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
സദൃശവാക്യങ്ങൾ 5:15-17 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക, നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക. നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ, നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ? അതു നിന്റേതുമാത്രമായിരിക്കട്ടെ, ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.