സദൃശവാക്യങ്ങൾ 5:1-6

സദൃശവാക്യങ്ങൾ 5:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിനും ജ്ഞാനത്തെ ശ്രദ്ധിച്ച് എന്റെ ബോധത്തിന് ചെവി ചായിക്ക. പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നെത്തേതിലോ അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. ജീവന്റെ മാർഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.

സദൃശവാക്യങ്ങൾ 5:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മകനേ, ജ്ഞാനോപദേശം ശ്രദ്ധിക്കുക. എന്റെ വിജ്ഞാന വചസ്സുകൾക്ക് ചെവികൊടുക്കുക. അപ്പോൾ നീ വകതിരിവു പുലർത്തും; നിന്റെ ഭാഷണം പരിജ്ഞാനപൂർണമായിത്തീരും. വ്യഭിചാരിണിയുടെ ചുണ്ടുകൾ തേൻ പൊഴിക്കുന്നു. അവളുടെ മൊഴികൾ എണ്ണയെക്കാൾ മയമുള്ളത്. ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലയുള്ള വാൾപോലെ മൂർച്ചയുള്ളവളും ആയിരിക്കും. അവളുടെ പാദങ്ങൾ മരണത്തിലേക്ക് ഇറങ്ങുന്നു അവളുടെ കാലടികൾ പാതാളത്തിലേക്കു ചരിക്കുന്നു. ജീവന്റെ മാർഗത്തെ അവൾ അനുഗമിക്കുന്നില്ല; അവളുടെ വഴികൾ പിഴച്ചു പോകുന്നു, അത് അവൾ അറിയുന്നില്ല.

സദൃശവാക്യങ്ങൾ 5:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്‍റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും ജ്ഞാനം ശ്രദ്ധിച്ച് എന്‍റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക. പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. ജീവന്‍റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല.

സദൃശവാക്യങ്ങൾ 5:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക. പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ. അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു. ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.

സദൃശവാക്യങ്ങൾ 5:1-6 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക, ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക, അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ. വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു; എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു. അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു; അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു. ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല; അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല.