സദൃശവാക്യങ്ങൾ 31:10-12
സദൃശവാക്യങ്ങൾ 31:10-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന് ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്കാലമൊക്കെയും അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
സദൃശവാക്യങ്ങൾ 31:10-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്തമയായ ഭാര്യയെ ആർക്കു ലഭിക്കും? അവൾ രത്നങ്ങളിലും വിലപ്പെട്ടവൾ. ഭർത്താവ് അവളെ പൂർണമായി വിശ്വസിക്കുന്നു. അയാളുടെ നേട്ടങ്ങൾ വർധിക്കും. അവൾ ആജീവനാന്തം തന്റെ ഭർത്താവിനു നന്മയല്ലാതെ ഒരു തിന്മയും ചെയ്യുന്നില്ല.
സദൃശവാക്യങ്ങൾ 31:10-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? അവളുടെ വില മുത്തുകളിലും ഏറിയത്. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന് ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
സദൃശവാക്യങ്ങൾ 31:10-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
സദൃശവാക്യങ്ങൾ 31:10-12 സമകാലിക മലയാളവിവർത്തനം (MCV)
ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും? അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം. അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു അവന് മൂല്യവത്തായ ഒന്നിനും കുറവില്ല. അവളുടെ ജീവിതകാലമെല്ലാം അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു.