സദൃശവാക്യങ്ങൾ 24:15-18
സദൃശവാക്യങ്ങൾ 24:15-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിനു പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുത്. നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർഥത്തിൽ നശിച്ചുപോകും. നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.
സദൃശവാക്യങ്ങൾ 24:15-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിനിഷ്ഠന്റെ പാർപ്പിടത്തിന് എതിരെ ദുഷ്ടനെപ്പോലെ നീ പതിയിരിക്കരുത്. അവന്റെ ഭവനം കൈയേറുകയും അരുത്. നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്ക്കും; ദുഷ്ടന്മാരെ അനർഥം നശിപ്പിക്കുന്നു. ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നീ ആഹ്ലാദിക്കുകയും അരുത്. അങ്ങനെ ചെയ്താൽ സർവേശ്വരനു നിന്നോട് അപ്രീതി തോന്നുകയും അവനിൽനിന്നു കോപം നീക്കിക്കളയുകയും ചെയ്യും.
സദൃശവാക്യങ്ങൾ 24:15-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന് പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്. നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും. നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി.
സദൃശവാക്യങ്ങൾ 24:15-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു. നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും. നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു. യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.
സദൃശവാക്യങ്ങൾ 24:15-18 സമകാലിക മലയാളവിവർത്തനം (MCV)
നീതിനിഷ്ഠരുടെ ഭവനത്തിനെതിരേ ദുഷ്ടരെപ്പോലെ പതിയിരിക്കരുത്, അവരുടെ പാർപ്പിടം കൊള്ളയിടുകയുമരുത്; കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും, എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു. നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്; അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്, അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും.