സദൃശവാക്യങ്ങൾ 21:13-15
സദൃശവാക്യങ്ങൾ 21:13-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എളിയവന്റെ നിലവിളിക്കു ചെവിപൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല. രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു. ന്യായം പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
സദൃശവാക്യങ്ങൾ 21:13-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എളിയവൻ നിലവിളിക്കുമ്പോൾ ശ്രദ്ധിക്കാത്തവന്റെ കരച്ചിൽ ആരും കേൾക്കുകയില്ല. രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു, മടിയിൽ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു. നീതി പ്രവർത്തിക്കുന്നതു നീതിമാന്മാർക്ക് സന്തോഷവും ദുർജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു.
സദൃശവാക്യങ്ങൾ 21:13-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല. രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു. ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.
സദൃശവാക്യങ്ങൾ 21:13-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല. രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു. ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
സദൃശവാക്യങ്ങൾ 21:13-15 സമകാലിക മലയാളവിവർത്തനം (MCV)
ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ രോദനത്തിനും ഉത്തരം ലഭിക്കുകയില്ല. രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു; വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും. നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, എന്നാൽ നീചർക്ക് അതു നടുക്കവും.