സദൃശവാക്യങ്ങൾ 12:21-23
സദൃശവാക്യങ്ങൾ 12:21-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാന് ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർഥംകൊണ്ടു നിറയും. വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്കു വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവരോ അവനു പ്രസാദം. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്തം പ്രസിദ്ധമാക്കുന്നു.

സദൃശവാക്യങ്ങൾ 12:21-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാന് അനർഥം ഒന്നും ഉണ്ടാകയില്ല; അനർഥം ദുഷ്ടന്മാരെ വിട്ടുമാറുന്നില്ല. വ്യാജം പറയുന്നവരെ സർവേശ്വരൻ വെറുക്കുന്നു; സത്യം പ്രവർത്തിക്കുന്നവരിൽ അവിടുന്നു പ്രസാദിക്കുന്നു. വിവേകി അറിവ് അടക്കിവയ്ക്കുന്നു; ഭോഷന്മാർ വിഡ്ഢിത്തം വിളിച്ചുപറയുന്നു.
സദൃശവാക്യങ്ങൾ 12:21-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും. വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.
സദൃശവാക്യങ്ങൾ 12:21-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും. വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.
സദൃശവാക്യങ്ങൾ 12:21-23 സമകാലിക മലയാളവിവർത്തനം (MCV)
നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും. കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്. വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു, എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു.