സദൃശവാക്യങ്ങൾ 11:29-31
സദൃശവാക്യങ്ങൾ 11:29-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വഭവനത്തെ വലയ്ക്കുന്നവന്റെ അനുഭവം വായുവത്രേ; ഭോഷൻ ജ്ഞാനഹൃദയനു ദാസനായിത്തീരും. നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു. നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?

സദൃശവാക്യങ്ങൾ 11:29-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വന്തം ഭവനത്തെ ദ്രോഹിക്കുന്നവന് ഒന്നും അവശേഷിക്കുകയില്ല; ഭോഷൻ ജ്ഞാനിയുടെ ദാസനായിത്തീരും. നീതിമാന്റെ പ്രതിഫലം ജീവവൃക്ഷമാകുന്നു; എന്നാൽ അക്രമം ജീവനൊടുക്കുന്നു. നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നുവെങ്കിൽ പാപിക്കും ദുഷ്ടനും ലഭിക്കുന്ന ശിക്ഷ എത്രയധികമായിരിക്കും.
സദൃശവാക്യങ്ങൾ 11:29-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു. നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?
സദൃശവാക്യങ്ങൾ 11:29-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും. നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു. നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?
സദൃശവാക്യങ്ങൾ 11:29-31 സമകാലിക മലയാളവിവർത്തനം (MCV)
സ്വകുടുംബത്തിൽ നാശം വരുത്തുന്നവരുടെ ഓഹരി കാറ്റായിരിക്കും, എന്നാൽ ഭോഷർ ജ്ഞാനിക്കു ദാസ്യവൃത്തിചെയ്യും. നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം, ജ്ഞാനമുള്ളവർ സുഹൃത്തുക്കളെ നേടുന്നു. ഈ ലോകത്തിൽ നീതിനിഷ്ഠർക്കു പ്രതിഫലം ലഭിക്കുന്നു എങ്കിൽ, അഭക്തർക്കും പാപികൾക്കും എത്രമടങ്ങായിരിക്കും!