മർക്കൊസ് 5:22-24
മർക്കൊസ് 5:22-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പള്ളിപ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്ന്, അവനെ കണ്ടു കാല്ക്കൽ വീണ്: എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപെട്ടു ജീവിക്കേണ്ടതിനു നീ വന്ന് അവളുടെമേൽ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു. അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്ന് അവനെ തിക്കിക്കൊണ്ടിരുന്നു.
മർക്കൊസ് 5:22-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു തടാകത്തിന്റെ തീരത്ത് ഇരിക്കുമ്പോൾ അവിടത്തെ സുനഗോഗിന്റെ അധികാരികളിലൊരുവനായ യായിറോസ് അവിടുത്തെ അടുക്കൽ വന്നു. അവിടുത്തെ കണ്ടയുടനെ അയാൾ അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട് കേണപേക്ഷിച്ചു. “എന്റെ കുഞ്ഞുമകൾ ആസന്നമരണയായി കിടക്കുന്നു; അങ്ങു വന്ന് അവളുടെമേൽ കൈകൾ വയ്ക്കണമേ. അവിടുന്ന് അങ്ങനെ ചെയ്താൽ അവൾ രോഗവിമുക്തയായി ജീവിക്കും. യേശു ഉടനെ യായിറോസിന്റെ കൂടെ പുറപ്പെട്ടു. ഒരു വലിയ ജനസഞ്ചയം തിക്കിഞെരുക്കിക്കൊണ്ട് അവിടുത്തെ പിന്നാലെ ചെന്നു.
മർക്കൊസ് 5:22-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെ കണ്ടു കാല്ക്കൽ വീണു: എന്റെ കുഞ്ഞുമകൾ അത്യാസന്നമായി ഇരിക്കുന്നു; അവൾ രക്ഷപെട്ടു ജീവിക്കേണ്ടതിന് നീ വന്നു അവളുടെമേൽ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു. അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
മർക്കൊസ് 5:22-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പള്ളിപ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു: എന്റെ കുഞ്ഞുമകൾ അത്യാസന്നത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു. അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
മർക്കൊസ് 5:22-24 സമകാലിക മലയാളവിവർത്തനം (MCV)
യെഹൂദപ്പള്ളിമുഖ്യന്മാരിൽ ഒരാളായ യായീറോസ് അവിടെവന്നു. അയാൾ യേശുവിനെ കണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണ്, “എന്റെ കുഞ്ഞുമകൾ മരിക്കാറായിരിക്കുന്നു; അവൾ സുഖംപ്രാപിച്ചു ജീവിക്കേണ്ടതിന് അങ്ങു ദയവായി വന്ന് അവളുടെമേൽ കൈവെക്കണമേ” എന്നു കേണപേക്ഷിച്ചു. യേശു അയാളോടൊപ്പം പോയി. വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടരുകയും തിക്കിത്തിരക്കുകയും ചെയ്തു.