ലൂക്കൊസ് 2:36
ലൂക്കൊസ് 2:36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആശേർഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ച് എൺപത്തിനാല് സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
ലൂക്കൊസ് 2:36-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അക്കാലത്ത് ഹന്നാ എന്നൊരു പ്രവാചിക ഉണ്ടായിരുന്നു. ആശേർഗോത്രത്തിലെ ഫനുവേലിന്റെ പുത്രിയായ ഹന്നാ വളരെ വയസ്സുചെന്ന സ്ത്രീയായിരുന്നു. ഏഴുവർഷം മാത്രമേ ഭർത്താവിനോടൊത്ത് അവർ ജീവിച്ചിട്ടുള്ളൂ. പിന്നീടു വിധവയായിത്തീർന്ന ഹന്നാ എൺപത്തിനാലു വയസ്സുവരെ ദേവാലയം വിട്ടുപോകാതെ പ്രാർഥനയോടും ഉപവാസത്തോടുംകൂടി ദൈവത്തെ അഹോരാത്രം ആരാധിച്ചുപോന്നു.
ലൂക്കൊസ് 2:36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആശേർ ഗോത്രത്തിൽ ഫനൂവേലിൻ്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴു വര്ഷം ജീവിച്ചു. എൺപത്തിനാല് വര്ഷം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്നു.
ലൂക്കൊസ് 2:36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി