ലൂക്കൊസ് 14:34-35
ലൂക്കൊസ് 14:34-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉപ്പ് നല്ലതു തന്നെ; ഉപ്പ് കാരമില്ലാതെപോയാൽ എന്തൊന്നുകൊണ്ട് അതിനു രസം വരുത്തും? പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തുകളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
ലൂക്കൊസ് 14:34-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഉപ്പു നല്ലതുതന്നെ; പക്ഷേ, അതിന്റെ രസം നഷ്ടപ്പെട്ടുപോയാൽ പിന്നെ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം കൈവരുത്തും. അതു ഭൂമിക്കോ, വളത്തിനോ കൊള്ളുകയില്ല; പുറത്തുകളയുകയേ നിവൃത്തിയുള്ളൂ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”
ലൂക്കൊസ് 14:34-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും? പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
ലൂക്കൊസ് 14:34-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും? പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ
ലൂക്കൊസ് 14:34-35 സമകാലിക മലയാളവിവർത്തനം (MCV)
“ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? അതു മണ്ണിനോ വളത്തിനോ അനുയോജ്യമല്ലാത്തതാകുകയാൽ; മനുഷ്യർ അതിനെ പുറത്തേക്കു വലിച്ചെറിഞ്ഞുകളയും. “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.”