ലേവ്യാപുസ്തകം 12:8
ലേവ്യാപുസ്തകം 12:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആട്ടിൻകുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റേതിനെ പാപയാഗത്തിനുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.
ലേവ്യാപുസ്തകം 12:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആട്ടിൻകുട്ടിയെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ രണ്ടു മാടപ്രാക്കളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനുമായി അർപ്പിക്കാവുന്നതാണ്. പുരോഹിതൻ അവ സ്വീകരിച്ച് അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവൾ ശുദ്ധയായിത്തീരും.
ലേവ്യാപുസ്തകം 12:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആട്ടിൻകുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റതിനെ പാപയാഗത്തിനുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.”
ലേവ്യാപുസ്തകം 12:8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആട്ടിൻകുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.
ലേവ്യാപുസ്തകം 12:8 സമകാലിക മലയാളവിവർത്തനം (MCV)
അവൾക്ക് ഒരാട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ, ഒന്നു ഹോമയാഗത്തിനും മറ്റേതു പാപശുദ്ധീകരണയാഗത്തിനുമായി കൊണ്ടുവരണം. ഈ വിധം പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം, എന്നാൽ അവൾ ശുദ്ധയാകും.’ ”