ലേവ്യാപുസ്തകം 11:12-18
ലേവ്യാപുസ്തകം 11:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്, കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതുവിധം പരുന്ത്, അതതുവിധം കാക്ക, ഒട്ടകപക്ഷി, പുള്ള്, കടൽകാക്ക, അതതുവിധം പ്രാപ്പിടിയൻ, നത്ത്, നീർകാക്ക, കൂമൻ, മൂങ്ങ, വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞ്ഞാറ
ലേവ്യാപുസ്തകം 11:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വെള്ളത്തിൽ ചരിക്കുന്നവയിൽ ചിറകും ചെതുമ്പലുമില്ലാത്തവ എല്ലാം നിങ്ങൾക്കു മലിനമായിരിക്കും. പക്ഷികളിൽ കഴുകൻ, ചെമ്പരുന്ത്, കടൽറാഞ്ചി, പരുന്ത്, പ്രാപ്പിടിയൻ മുതലായവ, പരുന്തുവർഗം, കാക്കയുടെ ഇനത്തിൽപ്പെട്ട പക്ഷികൾ, ഒട്ടകപ്പക്ഷി, കടൽക്കാക്ക, മൂങ്ങയുടെ വർഗത്തിലുള്ള പക്ഷികൾ, നത്ത്, നീർക്കാക്ക, പെരുംനത്ത്, നീർക്കോഴി, വേഴാമ്പൽ, ഗൃദ്ധ്രം, കൊക്ക്
ലേവ്യാപുസ്തകം 11:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം. “പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവയാണ്: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്, കടൽറാഞ്ചൻ, ഗൃദ്ധ്രം, അതത് വിധം പരുന്ത്, അതത് വിധം കാക്ക, ഒട്ടകപ്പക്ഷി, പുള്ള്, കടൽകാക്ക, അതത് വിധം പ്രാപ്പിടിയൻ, നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ, വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരുഞാറ
ലേവ്യാപുസ്തകം 11:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്കു അറെപ്പു ആയിരിക്കേണം. പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു, കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്തു, അതതു വിധം കാക്ക, ഒട്ടകപ്പക്ഷി, പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ, നത്തു, നീർക്കാക്ക, കൂമൻ, മൂങ്ങ, വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞാറ
ലേവ്യാപുസ്തകം 11:12-18 സമകാലിക മലയാളവിവർത്തനം (MCV)
വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്. “ ‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത് ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്, എല്ലാ ഇനത്തിലുംപെട്ട കാക്ക, ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ