ഇയ്യോബ് 41:15-24

ഇയ്യോബ് 41:15-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു. അത് ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല. ഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു. അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു. അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു. തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു. അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു. അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറച്ചിരിക്കുന്നു. അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത് തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.

ഇയ്യോബ് 41:15-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പരിചകൾ അടുക്കിയാണ് അതിന്റെ പുറം നിർമ്മിച്ചിരിക്കുന്നത്. അവ വിടവുതീർത്തു മുദ്രവച്ചിരിക്കുന്നു. വായു കടക്കാത്തവിധം അവ യോജിപ്പിച്ചിരിക്കുന്നു; അകറ്റാൻ അരുതാത്തവിധം അവ പറ്റിച്ചേർന്നിരിക്കുന്നു. അതു തുമ്മുമ്പോൾ മിന്നൽപ്പിണർ പ്രസരിക്കുന്നു; അതിന്റെ കണ്ണ് പ്രഭാതകിരണങ്ങൾ പോലെയാണ്. അതിന്റെ വായിൽനിന്ന് അഗ്നിജ്വാലകൾ പുറപ്പെടുന്നു; തീപ്പൊരികൾ ചിതറുന്നു. അതിന്റെ നാസാരന്ധ്രങ്ങളിൽനിന്ന് കോരപ്പുല്ലു കത്തി വെള്ളം തിളയ്‍ക്കുന്ന കലത്തിൽ നിന്നെന്ന പോലെ പുക ഉയരുന്നു. അതിന്റെ ശ്വാസം ഏറ്റ് കനൽക്കട്ട ജ്വലിക്കുന്നു. അതിന്റെ വായിൽനിന്ന് അഗ്നിജ്വാല പായുന്നു. അതിന്റെ ബലം കഴുത്തിൽ കുടികൊള്ളുന്നു. അതിന്റെ മുമ്പിൽ ഭീകരത താണ്ഡവമാടുന്നു. അതിന്റെ മാംസപാളികൾ ഇളകാത്തവിധം ഉറപ്പായി ചേർന്നിരിക്കുന്നു; അതിന്റെ നെഞ്ച് കല്ലുപോലെ കടുപ്പമുള്ളതത്രേ; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളത്.

ഇയ്യോബ് 41:15-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു; അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു. അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല. ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു. “അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്‍റെ കണ്ണ് ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു. അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു. തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്‍റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു. അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്‍റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു. അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്‍റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു. അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.

ഇയ്യോബ് 41:15-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു. അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല. ഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു. അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു. അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു. തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു. അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു. അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു. അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.

ഇയ്യോബ് 41:15-24 സമകാലിക മലയാളവിവർത്തനം (MCV)

അതിന്റെ ചെതുമ്പലുകൾ പരിചകളാണ്, അവ ഭദ്രമായി മുദ്രവെച്ച് അടച്ചിരിക്കുന്നു; വായു കടക്കാത്തവിധം അവ ഒന്നിനോടൊന്നു ചേർന്നിരിക്കുന്നു. അവ ഒന്നിനോടൊന്നിണക്കപ്പെട്ട് വേർപെടുത്താൻ കഴിയാത്തവിധം ഒട്ടിച്ചേർന്നിരിക്കുന്നു. അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും; അതിന്റെ കണ്ണുകൾ പ്രഭാതത്തിലെ രശ്മികൾപോലെയാണ്. അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു; അതിൽനിന്ന് തീപ്പൊരികൾ മിന്നിച്ചിതറുന്നു. തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ അതിന്റെ നാസാരന്ധ്രത്തിൽനിന്ന് പുക വമിക്കുന്നു. അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ആഗ്നേയാസ്ത്രങ്ങൾ പായുന്നു. അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു; സംഭ്രമം അതിന്റെ മുമ്പിൽ കുതിക്കുന്നു, അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും ഇളക്കമില്ലാതെയും പറ്റിച്ചേർന്നും ഇരിക്കുന്നു, അതിന്റെ നെഞ്ച് പാറപോലെ കഠിനം; തിരികല്ലിന്റെ പിള്ളപോലെ ഉറപ്പുള്ളതുതന്നെ.