ഇയ്യോബ് 26:7-14

ഇയ്യോബ് 26:7-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു. അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവയ്ക്കുന്നു; അതു വഹിച്ചിട്ട് കാർമുകിൽ കീറിപ്പോകുന്നതുമില്ല. തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു. അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരച്ചിരിക്കുന്നു. ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തർജനത്താൽ അവ ഭ്രമിച്ചുപോകുന്നു. അവൻ തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു. അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളച്ചിരിക്കുന്നു. എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളൂ. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?

ഇയ്യോബ് 26:7-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്‍ക്കുമേൽ തൂക്കിയിട്ടു. അവിടുന്നു ജലത്തെ കാർമേഘങ്ങളിൽ ബന്ധിക്കുന്നു; അതു വഹിക്കുന്ന കാർമുകിൽ ചീന്തിപ്പോകുന്നില്ല. അവിടുന്നു ചന്ദ്രന്റെ മുഖത്തെ മറയ്‍ക്കുന്നു. അതിനു മീതെ മേഘത്തെ വിരിക്കുന്നു. ഇരുളും വെളിച്ചവും സന്ധിക്കുന്നു. സമുദ്രമുഖത്ത് അവിടുന്ന് ഒരു വൃത്തം വരച്ചു. ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവിടുത്തെ ശാസനയാൽ അവ നടുങ്ങുന്നു. അവിടുന്നു മഹാശക്തിയാൽ സമുദ്രത്തെ നിശ്ചലമാക്കി; അവിടുത്തെ ജ്ഞാനത്താൽ രഹബിനെ തകർത്തു. അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭയുള്ളതായി; അവിടുത്തെ കരങ്ങൾ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നു. ഇവയൊക്കെ അവിടുത്തെ നിസ്സാര പ്രവർത്തനങ്ങൾ മാത്രമാണ്; അവിടുത്തെ ഒരു നേരിയ സ്വരമേ നാം കേട്ടിട്ടുള്ളൂ. അവിടുത്തെ ശക്തിയുടെ മുഴക്കം ആർക്കു ഗ്രഹിക്കാൻ കഴിയും?”

ഇയ്യോബ് 26:7-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു. അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല. അവിടുന്ന് ചന്ദ്രന്‍റെ ദർശനം മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്‍റെ മേഘം വിരിക്കുന്നു. അവിടുന്ന് വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും ഇടയിൽ വെള്ളത്തിന്മേൽ ഒരു അതിര്‍ വരച്ചിരിക്കുന്നു. ആകാശത്തിന്‍റെ തൂണുകൾ കുലുങ്ങുന്നു; അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു. അവിടുന്ന് തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്‍റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു. അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു. എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവിടുത്തെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?“

ഇയ്യോബ് 26:7-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു. അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല. തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു. അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു. ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു. അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു. അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു. എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?

ഇയ്യോബ് 26:7-14 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു. അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല. പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു. പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു. ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു; അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു. തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു; തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു. അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു; തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു. ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്! അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”