ഇയ്യോബ് 21:23-25
ഇയ്യോബ് 21:23-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണക്ഷേമത്തിൽ മരിക്കുന്നു. അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല.
ഇയ്യോബ് 21:23-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമൃദ്ധിയുടെ മധ്യത്തിൽ സ്വസ്ഥനും സുരക്ഷിതനും ആയിരിക്കെ ഒരുവൻ മരിക്കുന്നു. അവന്റെ ശരീരത്തിൽ മേദസ്സു മുറ്റിയിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ വരണ്ടിട്ടില്ല. മറ്റൊരാൾ ഉൽക്കടമായ വേദനയോടെ മരിക്കുന്നു. അയാൾ സുഖമെന്തെന്ന് അറിഞ്ഞിട്ടേയില്ല.
ഇയ്യോബ് 21:23-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു. അവന്റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല.
ഇയ്യോബ് 21:23-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു. അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല.