യിരെമ്യാവ് 19:14-15
യിരെമ്യാവ് 19:14-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യിരെമ്യാവ് യഹോവ തന്നെ പ്രവചിപ്പാൻ അയച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകല ജനത്തോടും: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന അനർഥമൊക്കെയും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു.
യിരെമ്യാവ് 19:14-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രവചിക്കുന്നതിനുവേണ്ടി സർവേശ്വരൻ തോഫെത്തിലേക്കയച്ച യിരെമ്യാ മടങ്ങിവന്നു; സർവേശ്വരന്റെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനങ്ങളോടുമായി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാൻ പ്രഖ്യാപിച്ചിരുന്ന സകല അനർഥങ്ങളും ഞാൻ വരുത്തുകയാണ്; എന്റെ വാക്ക് അനുസരിക്കാതെ അവർ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.”
യിരെമ്യാവ് 19:14-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം യഹോവ തന്നെ പ്രവചിക്കുവാൻ അയച്ചിരുന്ന തോഫെത്തിൽനിന്ന് യിരെമ്യാവ് വന്ന്, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ട് സകലജനത്തോടും: “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങൾ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കുകകൊണ്ട് ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന സകല അനർത്ഥവും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങൾക്കും വരുത്തും” എന്നു പറഞ്ഞു.
യിരെമ്യാവ് 19:14-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യിരെമ്യാവു യഹോവ തന്നെ പ്രവചിപ്പാൻ അയിച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തോടും: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു.
യിരെമ്യാവ് 19:14-15 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം യിരെമ്യാവ്, യഹോവ തന്നെ പ്രവചിക്കാൻ അയച്ചിരുന്ന തോഫെത്തിൽനിന്നു മടങ്ങി, യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനത്തോടുമായി ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, അവർ എന്റെ വാക്കു കേൾക്കാതെ ശാഠ്യമുള്ളവരായിത്തീർന്നതുകൊണ്ട് ഈ നഗരത്തിന്റെമേലും അടുത്തുള്ള എല്ലാ പട്ടണങ്ങളുടെമേലും ഞാൻ അവയ്ക്കെതിരേ വിധിച്ചിട്ടുള്ള സകല അനർഥങ്ങളും വരുത്തും.’ ”