യെശയ്യാവ് 8:16-18
യെശയ്യാവ് 8:16-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വയ്ക്കുക. ഞാനോ യാക്കോബ്ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അദ്ഭുതങ്ങളും ആയിരിക്കുന്നു.
യെശയ്യാവ് 8:16-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ സാക്ഷ്യം ഭദ്രമായി സൂക്ഷിക്കുക. ഈ ഉപദേശം എന്റെ ശിഷ്യന്മാരുടെ ഇടയിൽ മുദ്ര ചെയ്തു വയ്‍ക്കുക. യാക്കോബിന്റെ ഭവനത്തിൽനിന്നു തന്റെ മുഖം മറച്ചുപിടിച്ചിരിക്കുന്ന സർവേശ്വരനുവേണ്ടി ഞാൻ കാത്തിരിക്കും. അവിടുന്നാണ് എന്റെ പ്രത്യാശ. ഇതാ ഞാനും സർവേശ്വരൻ എനിക്കു നല്‌കിയ സന്തതികളും. ഞങ്ങൾ സീയോൻപർവതത്തിൽ വസിക്കുന്ന സർവശക്തനായ സർവേശ്വരൻ നല്‌കിയ ഇസ്രായേലിന്റെ അദ്ഭുതങ്ങളും അടയാളങ്ങളുമാകുന്നു.
യെശയ്യാവ് 8:16-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക. ഞാനോ യാക്കോബ് ഗൃഹത്തിന് തന്‍റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും. ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
യെശയ്യാവ് 8:16-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക. ഞാനോ യാക്കോബ് ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
യെശയ്യാവ് 8:16-18 സമകാലിക മലയാളവിവർത്തനം (MCV)
ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക; എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക. യാക്കോബിന്റെ സന്തതികളിൽനിന്ന് തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും; എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും. ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു.