യെശയ്യാവ് 44:9-11
യെശയ്യാവ് 44:9-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ. ഒരു ദേവനെ നിർമ്മിക്കയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കയോ ചെയ്യുന്നവൻ ആർ? ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.
യെശയ്യാവ് 44:9-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവർ അന്തസ്സാരശൂന്യർ. അവർ ഏതിൽ സന്തോഷം കണ്ടെത്തുന്നുവോ അതു നിഷ്പ്രയോജനം. അവയെ ആരാധിക്കുന്നവർ അന്ധരും അജ്ഞരും ആണ്. അവർ ലജ്ജിതരാകും. പ്രയോജനരഹിതനായ ഒരു ദേവനെ മെനയുകയോ വിഗ്രഹം വാർക്കുകയോ ചെയ്യുന്നതാരാണ്? അവർ ലജ്ജിതരാകും. വിഗ്രഹം നിർമിക്കുന്ന ശില്പികൾ വെറും മനുഷ്യർമാത്രം. അവർ ഒരുമിച്ചു വരട്ടെ. അവർ ഭയവിഹ്വലരും ലജ്ജിതരും ആകും.
യെശയ്യാവ് 44:9-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ. ഒരു ദേവനെ നിർമ്മിക്കുകയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആര്? ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.
യെശയ്യാവ് 44:9-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള. ഒരു ദേവനെ നിർമ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആർ? ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
യെശയ്യാവ് 44:9-11 സമകാലിക മലയാളവിവർത്തനം (MCV)
വിഗ്രഹത്തെ ഉണ്ടാക്കുന്നവർ എല്ലാവരും കേവലം മൂഢരാണ്, അവരുടെ വിലയേറിയ വസ്തുക്കൾ ഒരു വിലയുമില്ലാത്തവതന്നെ. അവയ്ക്കുവേണ്ടി സംസാരിക്കുന്നവർ അന്ധരാണ്; അവരുടെ അജ്ഞത ലജ്ജാകരമാണ്. നിഷ്പ്രയോജനകരമായ ഒരു ദേവതയെ രൂപപ്പെടുത്തുകയും വിഗ്രഹം വാർത്തെടുക്കുകയും ചെയ്യുന്നവർ ആർ? ഇതാ, അവരുടെ കൂട്ടരെല്ലാം ലജ്ജിതരാക്കപ്പെടുന്നു; അതിന്റെ ശില്പിയോ, കേവലം മനുഷ്യരാണ്. അവരെല്ലാം ഒരുമിച്ചുകൂടി ഒരു നിലപാട് എടുക്കട്ടെ; അവർ ഭയന്നുവിറച്ച് ഒരുപോലെ ലജ്ജിതരായിത്തീരും.