യെശയ്യാവ് 44:21-23
യെശയ്യാവ് 44:21-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാക്കോബേ, ഇത് ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല. ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു. ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവതങ്ങളും വനവും സകല വൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്ത്വപ്പെടുത്തുന്നു.
യെശയ്യാവ് 44:21-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബേ, നീ ഇത് ഓർമിക്കുക; ഇസ്രായേലേ, നീ ഇതു മറക്കാതിരിക്കുക. നീ എന്റെ ദാസനാണല്ലോ. നിനക്കു ഞാൻ ജന്മം നല്കി. ഇസ്രായേലേ, ഞാൻ നിന്നെ മറക്കുകയില്ല. നിന്റെ അതിക്രമങ്ങളെ ഞാൻ കാർമേഘത്തെ എന്നപോലെയും നിന്റെ പാപങ്ങളെ മൂടൽമഞ്ഞെന്നപോലെയും ഞാൻ തുടച്ചു നീക്കി. എന്റെ അടുക്കലേക്കു തിരിച്ചുവരിക. ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ആകാശമേ, സ്തുതിഗീതം പൊഴിക്കുക. സർവേശ്വരൻ ഇതു ചെയ്തിരിക്കുന്നുവല്ലോ. ഭൂമിയുടെ ആഴങ്ങളേ, ആർപ്പുവിളിക്കുക. പർവതങ്ങളേ, വനങ്ങളേ, വന്യവൃക്ഷങ്ങളേ, ആർത്തുപാടുവിൻ!
യെശയ്യാവ് 44:21-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; യിസ്രായേലേ, നീ എന്‍റെ ദാസനല്ലയോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്ക് തിരിഞ്ഞുകൊള്ളുക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.” ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു.
യെശയ്യാവ് 44:21-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യാക്കോബേ, ഇതു ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നേ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല. ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.
യെശയ്യാവ് 44:21-23 സമകാലിക മലയാളവിവർത്തനം (MCV)
“യാക്കോബേ, ഈ കാര്യങ്ങൾ ഓർക്കുക, ഇസ്രായേലേ, നീ എന്റെ ദാസനാണല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ഭൃത്യൻതന്നെ; ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല. ഞാൻ നിന്റെ ലംഘനങ്ങൾ ഒരു കാർമേഘത്തെപ്പോലെ മായിച്ചുകളഞ്ഞിരിക്കുന്നു; പ്രഭാതമഞ്ഞുപോലെ നിന്റെ പാപങ്ങളും. എന്റെ അടുത്തേക്കു മടങ്ങിവരിക, കാരണം ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.” ആകാശമേ, ആഹ്ലാദത്തോടെ പാടുക, യഹോവ ഇതു ചെയ്തിരിക്കുന്നു; ഭൂമിയുടെ അധോഭാഗങ്ങളേ, ഉച്ചത്തിൽ ആർക്കുക. പർവതങ്ങളേ, പൊട്ടിയാർക്കുക, വനങ്ങളേ, അതിലെ സകലവൃക്ഷങ്ങളുമേ, യഹോവ യാക്കോബിനെ വീണ്ടെടുത്തല്ലോ, ഇസ്രായേലിൽ അവിടത്തെ മഹത്ത്വം വെളിപ്പെടുത്തുകയും ചെയ്തല്ലോ.