യെശയ്യാവ് 39:6-7
യെശയ്യാവ് 39:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ രാജധാനിയിൽ ഉള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം വരുന്നു! നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 39:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഇതാ അങ്ങയുടെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചിട്ടുള്ളതും അങ്ങയുടെ ഭണ്ഡാരത്തിൽ സ്വരൂപിച്ചിട്ടുള്ളതുമായ സർവസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന നാൾ വരുന്നു. ഒന്നും തന്നെ ശേഷിക്കുകയില്ല; അങ്ങയുടെ സ്വന്തം പുത്രന്മാരിൽ ചിലരെ ബാബിലോണിലേക്കു കൊണ്ടുപോകും. അവർ ബാബിലോൺരാജാവിന്റെ കൊട്ടാരത്തിലെ ഷണ്ഡന്മാരായിരിക്കും.”
യെശയ്യാവ് 39:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
‘നിന്റെ രാജധാനിയിൽ ഉള്ള സകലവും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു! നീ ജനിപ്പിച്ചവരായി നിന്നിൽനിന്ന് ഉത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും’ എന്നു യഹോവ അരുളിച്ചെയ്യുന്നു.”
യെശയ്യാവ് 39:6-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ രാജധാനിയിൽ ഉള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു! നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 39:6-7 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.”