യെശയ്യാവ് 25:7-9

യെശയ്യാവ് 25:7-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകല ജാതികളുടെയുംമേൽ കിടക്കുന്ന മറവും അവൻ ഈ പർവതത്തിൽവച്ചു നശിപ്പിച്ചുകളയും. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകല മുഖങ്ങളിലുംനിന്നു കണ്ണുനീർ തുടയ്ക്കയും തന്റെ ജനത്തിന്റെ നിന്ദ സകല ഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നത്; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം എന്ന് അവർ പറയും.

യെശയ്യാവ് 25:7-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്റെ വിരിയും ഈ പർവതത്തിൽ വച്ചു സർവേശ്വരൻ നശിപ്പിക്കും. അവിടുന്നു മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും. എല്ലാവരുടെയും കണ്ണീർ തുടച്ചുകളയും. തന്റെ ജനത്തിന്റെ അപമാനം നീക്കുകയും ചെയ്യും. സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. അന്ന് എല്ലാവരും ഇങ്ങനെ പറയും: “ഇതാ, നമ്മുടെ ദൈവം! അവിടുത്തെയാണു നാം കാത്തിരുന്നത്. അവിടുന്ന് നമ്മെ രക്ഷിക്കും. അവിടുന്നുതന്നെ നമ്മുടെ സർവേശ്വരൻ. അവിടുത്തേക്കു വേണ്ടിയാണു നാം കാത്തിരുന്നത്. അവിടുത്തെ രക്ഷയിൽ നമുക്ക് ആനന്ദിച്ചുല്ലസിക്കാം.”

യെശയ്യാവ് 25:7-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജനതകളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; അവനെയാകുന്നു നാം കാത്തിരുന്നത്; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും.

യെശയ്യാവ് 25:7-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സകല വംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.

യെശയ്യാവ് 25:7-9 സമകാലിക മലയാളവിവർത്തനം (MCV)

ഈ പർവതത്തിൽവെച്ച് അവിടന്ന് സകലജനതകളുടെയുംമേലുള്ള ആവരണം, എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും; അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും. യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും കണ്ണുനീർ തുടച്ചുകളയും; തന്റെ ജനത്തിന്റെ നിന്ദ അവിടന്ന് സകലഭൂമിയിൽനിന്നും നീക്കിക്കളയും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. ആ ദിവസത്തിൽ അവർ പറയും, “ഇതാ, നമ്മുടെ ദൈവം! അവിടത്തേക്കായി നാം കാത്തിരുന്നു. നാം കാത്തിരുന്ന യഹോവ ഇതാകുന്നു; നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.”

യെശയ്യാവ് 25:7-9

യെശയ്യാവ് 25:7-9 MALOVBSI