എബ്രായർ 5:7-10

എബ്രായർ 5:7-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തു തന്റെ ഐഹികജീവിതകാലത്ത്, മരണത്തിൽനിന്നു തന്നെ രക്ഷിക്കുവാൻ കഴിവുള്ള ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടി വിനയപൂർവം പ്രാർഥിച്ചു. അവിടുത്തെ എളിമയും ഭയഭക്തിയുംമൂലം ദൈവം പ്രാർഥന കേട്ടു. താൻ ദൈവപുത്രനായിരുന്നെങ്കിലും തന്റെ കഷ്ടാനുഭവങ്ങളിൽകൂടി ക്രിസ്തു അനുസരണം അഭ്യസിച്ചു പരിപൂർണതയുടെ പാരമ്യത്തിലെത്തുകയും, തന്നെ അനുസരിക്കുന്ന എല്ലാവരുടെയും ശാശ്വതരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു. അവിടുന്നു മെല്‌കിസെദേക്കിനെപ്പോലെയുള്ള മഹാപുരോഹിതനാണെന്നു ദൈവം പ്രഖ്യാപനം ചെയ്യുകയും ചെയ്തു.

പങ്ക് വെക്കു
എബ്രായർ 5 വായിക്കുക

എബ്രായർ 5:7-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉച്ചത്തിലുള്ള നിലവിളിയോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥനയും, അഭയയാചനയും നടത്തുകയും, ദൈവത്തോടുള്ള ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു. താൻ ദൈവപുത്രൻ ആണെങ്കിലും, കഷ്ടാനുഭവങ്ങളിലൂടെ അനുസരണം പഠിച്ച് പരിപൂർണ്ണനായി, തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണവുമായിത്തീർന്നു. മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നു ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടും ഇരിക്കുന്നു.

പങ്ക് വെക്കു
എബ്രായർ 5 വായിക്കുക

എബ്രായർ 5:7-10 സമകാലിക മലയാളവിവർത്തനം (MCV)

യേശു ഈ ലോകത്തിൽ ജീവിച്ച കാലത്ത്, മരണത്തിൽനിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉറക്കെ നിലവിളിച്ചും കണ്ണുനീരൊഴുക്കിയും അപേക്ഷകളും യാചനകളും അർപ്പിച്ചു; ദൈവത്തോടുള്ള അഗാധഭക്തി നിമിത്തം അതിന് ഉത്തരം ലഭിക്കുകയും ചെയ്തു. അവിടന്ന് ദൈവപുത്രനായിരുന്നിട്ടും താൻ അനുഭവിച്ച കഷ്ടങ്ങളിൽനിന്ന് അനുസരണപഠിച്ച് എല്ലാവിധത്തിലും യോഗ്യതയുള്ളവനായി. ഇങ്ങനെ, അവിടന്ന് തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെ ഉറവിടമായിത്തീർന്ന്, മൽക്കീസേദെക്കിന്റെ ക്രമത്തിലുള്ള മഹാപുരോഹിതനായി ദൈവത്താൽ നിയോഗിക്കപ്പെടുകയും ചെയ്തു.

പങ്ക് വെക്കു
എബ്രായർ 5 വായിക്കുക