എബ്രായർ 3:12-14

എബ്രായർ 3:12-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നേരേമറിച്ച്, നിങ്ങളിൽ ആരുംതന്നെ പാപത്താൽ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും കഠിന ഹൃദയമുള്ളവരായിത്തീരാതിരിക്കുന്നതിനുംവേണ്ടി ‘ഇന്ന്’ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങൾ ഉള്ളിടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിക്കുക. ആദ്യം ഉണ്ടായിരുന്ന ദൃഢവിശ്വാസം അന്ത്യംവരെ മുറുകെപ്പിടിക്കുന്നെങ്കിൽ നാം ക്രിസ്തുവിന്റെ പങ്കുകാരായിരിക്കും.

പങ്ക് വെക്കു
എബ്രായർ 3 വായിക്കുക