എബ്രായർ 13:21
എബ്രായർ 13:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളത് യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്ത്വം. ആമേൻ.
എബ്രായർ 13:20-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമാധാനത്തിന്റെ ദൈവം അവിടുത്തെ ഇഷ്ടം നിറവേറ്റുവാൻവേണ്ടി നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ നല്ല കാര്യങ്ങൾകൊണ്ടും നിങ്ങളെ ധന്യരാക്കട്ടെ. അവിടുത്തെ യാഗരക്തം മൂലം സനാതനമായ ഉടമ്പടിക്കു മുദ്രവച്ച, ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരണത്തിൽനിന്ന് ദൈവം ഉത്ഥാനം ചെയ്യിച്ചു. അവിടുത്തേക്കു പ്രസാദകരമായിട്ടുള്ളവ യേശുക്രിസ്തുവിൽകൂടി നമ്മിൽ പ്രവർത്തിക്കുന്ന ദൈവത്തിന് എന്നേക്കും മഹത്ത്വമുണ്ടാകട്ടെ, ആമേൻ.
എബ്രായർ 13:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവനു എന്നേക്കും മഹത്വം. ആമേൻ.