എബ്രായർ 13:1-3
എബ്രായർ 13:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരപ്രീതി നിലനില്ക്കട്ടെ. അതിഥിസൽക്കാരം മറക്കരുത്. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
എബ്രായർ 13:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരനിർവിശേഷമായ സ്നേഹം നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കട്ടെ. അപരിചിതരോട് ആതിഥ്യമര്യാദ കാണിക്കുവാൻ മറക്കരുത്. അങ്ങനെ ചെയ്തിട്ടുള്ള ചിലർ മാലാഖമാരെ അറിയാതെ സൽക്കരിച്ചിട്ടുണ്ടല്ലോ. തടവിൽ കിടക്കുന്നവരെ, നിങ്ങൾ തന്നെ അവരോടൊത്തു തടവുകാരായിരുന്നാൽ എന്നപോലെ ഓർക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങൾ പീഡിതരെയും ഓർക്കണം.
എബ്രായർ 13:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദര സ്നേഹം തുടരട്ടെ. അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ടു ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
എബ്രായർ 13:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
എബ്രായർ 13:1-3 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക. അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.