ഉൽപത്തി 44:16
ഉൽപത്തി 44:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടൂ? എന്തു ബോധിപ്പിക്കേണ്ടൂ? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടൂ? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ, ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ എന്നു പറഞ്ഞു.
ഉൽപത്തി 44:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദാ പറഞ്ഞു: “യജമാനനേ, ഞങ്ങൾ അങ്ങയോട് എന്തു പറയും; ഞങ്ങൾ എങ്ങനെ ബോധ്യപ്പെടുത്തും? എങ്ങനെ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും? ഞങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി; ഞങ്ങൾ ഇതാ, ആരുടെ പക്കൽ വെള്ളിപ്പാത്രം കണ്ടെത്തിയോ അവനും ഞങ്ങളും അങ്ങയുടെ അടിമകളായിത്തീർന്നിരിക്കുന്നു.”
ഉൽപത്തി 44:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് യെഹൂദാ: “യജമാനനോടു ഞങ്ങൾ എന്ത് പറയേണ്ടു? എന്ത് ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നെ” എന്നു പറഞ്ഞു.
ഉൽപത്തി 44:16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
ഉൽപത്തി 44:16 സമകാലിക മലയാളവിവർത്തനം (MCV)
അതിന് യെഹൂദാ മറുപടി പറഞ്ഞത്, “യജമാനനോടു ഞങ്ങൾക്ക് എന്താണു പറയാൻ കഴിയുക? ഞങ്ങൾ എന്തുപറയും? ഞങ്ങളുടെ കുറ്റമില്ലായ്മ ഞങ്ങൾ എങ്ങനെയാണു തെളിയിക്കുക? അങ്ങയുടെ ദാസന്മാരുടെ കുറ്റം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ യജമാനന്റെ അടിമകളാണ്. ഞങ്ങളും പാനപാത്രം ആരുടെ പക്കൽ കണ്ടെത്തിയോ അവനും.”