ഉൽപത്തി 24:40
ഉൽപത്തി 24:40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകനു ഭാര്യയെ എടുപ്പാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും
ഉൽപത്തി 24:40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ ആരാധിക്കുന്ന സർവേശ്വരൻ തന്റെ ദൂതനെ നിന്റെകൂടെ അയയ്ക്കുകയും നിന്റെ ദൗത്യം സഫലമാക്കുകയും ചെയ്യും; എന്റെ പിതൃഭവനത്തിൽ എന്റെ ചാർച്ചക്കാരുടെ ഇടയിൽ നിന്നുതന്നെ എന്റെ മകനു ഭാര്യയെ നീ കണ്ടെത്തും.
ഉൽപത്തി 24:40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
‘ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ കുടുംബത്തിൽനിന്നും പിതൃഭവനത്തിൽ നിന്നും എന്റെ മകനു ഭാര്യയെ എടുക്കുവാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും
ഉൽപത്തി 24:40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും
ഉൽപത്തി 24:40 സമകാലിക മലയാളവിവർത്തനം (MCV)
“അതിന് അദ്ദേഹം മറുപടി പറഞ്ഞത്: ‘ഞാൻ യഹോവയുടെ സന്നിധിയിൽ വിശ്വസ്തതയോടെ ജീവിക്കുന്നു, അവിടന്നു തന്റെ ദൂതനെ നിന്റെകൂടെ അയച്ച് നിന്റെ യാത്ര സഫലമാക്കും; അങ്ങനെ എന്റെ സ്വന്തവംശത്തിൽനിന്നും എന്റെ പിതാവിന്റെ കുടുംബത്തിൽനിന്നും എന്റെ മകനുവേണ്ടി ഒരു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കും.