യെഹെസ്കേൽ 36:26-31

യെഹെസ്കേൽ 36:26-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും. ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും. ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർധിപ്പിക്കും. നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിനു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർധിപ്പിക്കും. അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓർത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ലേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നെ വെറുപ്പു തോന്നും.

യെഹെസ്കേൽ 36:26-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പുതിയ ഹൃദയവും പുതിയ ആത്മാവും ഞാൻ നിങ്ങൾക്കു നല്‌കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാൻ നിങ്ങൾക്കു നല്‌കും. എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ പകരും. നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കാനും എന്റെ കല്പനകൾ പാലിക്കാനും ഞാൻ ഇടയാക്കും. നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ നിവസിക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും. നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ മോചിപ്പിക്കും. എന്റെ കല്പനപ്രകാരം ധാന്യങ്ങൾ സമൃദ്ധമായ വിളവു നല്‌കും. ഞാൻ നിങ്ങൾക്കു ക്ഷാമം വരുത്തുകയില്ല. ഇനിമേൽ ജനതകളുടെ മധ്യത്തിൽ നിങ്ങൾക്കു ക്ഷാമംമൂലം അപകീർത്തി ഉണ്ടാകാതിരിക്കാൻ വൃക്ഷങ്ങളിൽ ഫലവും നിലത്തിൽ വിളവും ഞാൻ സമൃദ്ധമാക്കും. അപ്പോൾ നിങ്ങളുടെ ദുർമാർഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്ത അകൃത്യങ്ങളും മ്ലേച്ഛജീവിതവും നിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.

യെഹെസ്കേൽ 36:26-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞാൻ നിങ്ങൾക്ക് പുതിയ ഒരു ഹൃദയം തരും; പുതിയ ഒരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും. ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും. ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും; നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും. ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി അതിനെ വർദ്ധിപ്പിക്കും. നിങ്ങൾ ഇനി ഒരിക്കലും ജനതകളുടെ ഇടയിൽ ക്ഷാമത്തിന്‍റെ നിന്ദ അനുഭവിക്കാതെയിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്‍റെ വിളവും വർദ്ധിപ്പിക്കും. അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്ടപ്രവൃത്തികളെയും ഓർത്തു, നിങ്ങളുടെ അകൃത്യങ്ങളും മ്ലേച്ഛതകളും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.

യെഹെസ്കേൽ 36:26-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും. ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും. ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർദ്ധിപ്പിക്കും. നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർദ്ധിപ്പിക്കും. അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓർത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ലേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.

യെഹെസ്കേൽ 36:26-31 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരാത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും. നിങ്ങളുടെ കല്ലായുള്ള ഹൃദയം നീക്കിക്കളഞ്ഞ് മാംസളമായ ഒരു ഹൃദയം ഞാൻ നിങ്ങൾക്കു നൽകും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ഉത്തരവുകളിൽ നടത്തും, എന്റെ നിയമങ്ങൾ പ്രമാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും. നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ രക്ഷിക്കും. ഞാൻ ധാന്യം വിളിച്ചുവരുത്തി അതു സമൃദ്ധമാക്കും, ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്തുകയില്ല. ക്ഷാമംനിമിത്തം നിങ്ങൾ ഇനിയൊരിക്കലും രാഷ്ട്രങ്ങൾക്കിടയിൽ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും വയലിലെ വിളവും വർധിപ്പിക്കും. അന്ന് നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്കർമങ്ങളെയുംകുറിച്ച് ഓർത്ത് നിങ്ങളുടെ പാപങ്ങളും മ്ലേച്ഛതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ വെറുപ്പുതോന്നും.

യെഹെസ്കേൽ 36:26-31

യെഹെസ്കേൽ 36:26-31 MALOVBSIയെഹെസ്കേൽ 36:26-31 MALOVBSI