പുറപ്പാട് 34:33-35
പുറപ്പാട് 34:33-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ അവരോടു സംസാരിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തുവരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചത് അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും. യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന് അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.
പുറപ്പാട് 34:33-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരോടു സംസാരിച്ചു തീർന്നപ്പോൾ മോശ മൂടുപടംകൊണ്ടു മുഖം മറച്ചു; അദ്ദേഹം സർവേശ്വരനോടു സംസാരിക്കാൻ തിരുസന്നിധിയിൽ ചെല്ലുമ്പോഴെല്ലാം പുറത്തു വരുന്നതുവരെ മൂടുപടം ധരിക്കുമായിരുന്നില്ല. അദ്ദേഹം പുറത്തുവന്നു ദൈവത്തിന്റെ കല്പനകളെപ്പറ്റി ഇസ്രായേൽജനത്തോടു പറയുമായിരുന്നു. അപ്പോഴെല്ലാം അവർ മോശയുടെ മുഖം ശോഭിക്കുന്നതു കണ്ടു; സർവേശ്വരനോടു സംസാരിക്കാൻ വീണ്ടും അകത്തു പ്രവേശിക്കുന്നതുവരെ മോശ മൂടുപടംകൊണ്ടു മുഖം മറച്ചിരുന്നു.
പുറപ്പാട് 34:33-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോട് സംസാരിക്കേണ്ടതിന് യഹോവയുടെ സന്നിധാനത്തിൽ പ്രവേശിക്കുമ്പോൾ പുറത്ത് വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോട് കല്പിച്ചത് അവൻ പുറത്തുവന്ന് യിസ്രായേൽ മക്കളോട് പറയും. യിസ്രായേൽ മക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടു. അതുകൊണ്ട് മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അകത്ത് പ്രവേശിക്കുന്നതുവരെ അവൻ മൂടുപടം തന്റെ മുഖത്ത് ഇട്ടിരുന്നു.
പുറപ്പാട് 34:33-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും. യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.
പുറപ്പാട് 34:33-35 സമകാലിക മലയാളവിവർത്തനം (MCV)
മോശ അവരോടു സംസാരിച്ചുതീർന്നശേഷം തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. എന്നാൽ, യഹോവയോടു സംസാരിക്കാൻ തിരുസന്നിധിയിലേക്കു പോയി, പുറത്തു വരുന്നതുവരെ അദ്ദേഹം മൂടുപടം മാറ്റിയിരുന്നു. തന്നോടു കൽപ്പിച്ചത് മോശ പുറത്തുവന്ന് ഇസ്രായേൽമക്കളോട് അറിയിച്ചിരുന്നു. മോശയുടെ മുഖം പ്രകാശിക്കുന്നതായി അവർ കണ്ടു. ഇതിനുശേഷം മോശ യഹോവയോടു സംസാരിക്കാൻ അകത്തു പോകുന്നതുവരെ അദ്ദേഹം മൂടുപടം ഇട്ടിരുന്നു.