എസ്ഥേർ 10:3
എസ്ഥേർ 10:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവച്ചു മഹാനും സഹോദരസംഘത്തിന് ഇഷ്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തന്റെ സർവവംശത്തിനും അനുകൂലവാദിയും ആയിരുന്നു.
എസ്ഥേർ 10:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദനായ മൊർദ്ദെഖായിക്ക് അഹശ്വേരോശ്രാജാവിന്റെ തൊട്ടടുത്ത പദവി ആയിരുന്നു നല്കിയിരുന്നത്. അയാൾ യെഹൂദരുടെ ഇടയിൽ ഉന്നതനും വിപുലമായ സഹോദരഗണത്തിൽ സുസമ്മതനും ആയിരുന്നു. സ്വജനത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി അയാൾ പ്രവർത്തിച്ചു.
എസ്ഥേർ 10:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു.
എസ്ഥേർ 10:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സർവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
എസ്ഥേർ 10:3 സമകാലിക മലയാളവിവർത്തനം (MCV)
മൊർദെഖായി എന്ന യെഹൂദൻ അഹശ്വേരോശ് രാജാവിനു രണ്ടാമനും, യെഹൂദന്മാരുടെ ഇടയിൽ ഉന്നതനും തന്റെ വർഗക്കാരുടെ ഇടയിൽ സമ്മതനും ആയിരുന്നു. കാരണം അദ്ദേഹം തന്റെ ജനത്തിന്റെ നന്മയ്ക്കായിട്ടു പ്രവർത്തിക്കയും, അവരുടെ അഭിവൃദ്ധിക്കായി നിലകൊള്ളുകയും ചെയ്തു.