ആവർത്തനപുസ്തകം 32:43
ആവർത്തനപുസ്തകം 32:43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിനു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോട് അവൻ പകരം വീട്ടും; തന്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.
ആവർത്തനപുസ്തകം 32:43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനതകളേ, സർവേശ്വരന്റെ ജനത്തെ പുകഴ്ത്തുക; തന്റെ ദാസന്മാരുടെ രക്തത്തിന് അവിടുന്നു പകരം ചോദിക്കും. തന്റെ ശത്രുക്കളോട് അവിടുന്നു പ്രതികാരം ചെയ്യും; തന്റെ ജനത്തിന്റെയും ദേശത്തിന്റെയും പാപം അവിടുന്ന് ക്ഷമിക്കും.
ആവർത്തനപുസ്തകം 32:43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജനതകളേ, അവിടുത്തെ ജനത്തോടുകൂടി ഉല്ലസിക്കുവിൻ; അവിടുന്ന് സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരംചെയ്യും; തന്റെ ശത്രുക്കളോട് അവിടുന്ന് പകരംവീട്ടും; തന്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.”
ആവർത്തനപുസ്തകം 32:43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പരിഹാരം വരുത്തും.