ആവർത്തനപുസ്തകം 28:13
ആവർത്തനപുസ്തകം 28:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ട് പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തലയാക്കും; നീ ഉയർച്ചതന്നെ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
ആവർത്തനപുസ്തകം 28:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ഇന്നു നിങ്ങൾക്കു നല്കുന്ന സർവേശ്വരന്റെ കല്പനകൾ ശ്രദ്ധാപൂർവം അനുസരിച്ചാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് ജനതകളുടെ നേതൃത്വം നല്കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നിൽ ആയിരിക്കുകയില്ല. നിങ്ങൾക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല.
ആവർത്തനപുസ്തകം 28:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നെ പ്രാപിക്കും; നിനക്കു താഴ്ച ഉണ്ടാകുകയില്ല.
ആവർത്തനപുസ്തകം 28:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.