ദാനീയേൽ 5:24-30

ദാനീയേൽ 5:24-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ അവൻ ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു. എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. കാര്യത്തിന്റെ അർഥമാവിത്: മെനേ എന്നുവച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുവച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ച് മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു. അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്ന് അവനെക്കുറിച്ചു പ്രസിദ്ധമാക്കി. ആ രാത്രിയിൽത്തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:24-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് ദൈവമാണ് ആ കൈപ്പത്തി അയച്ച് ഇത് എഴുതിച്ചത്. ഇതാണ് ആ ലിഖിതം: ‘മെനേ, മെനേ, തെക്കേൽ ഊഫർ സീൻ.’ ഇതിന്റെ സാരം: മെനേ-ദൈവം അങ്ങയുടെ രാജ്യത്തിന്റെ നാളുകൾ എണ്ണുകയും അതിന്റെ അന്ത്യം കുറിക്കുകയും ചെയ്തിരിക്കുന്നു. തെക്കേൽ-അങ്ങയെ തുലാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ്-അങ്ങയുടെ രാജ്യം വിഭജിച്ച് പേർഷ്യക്കാർക്കും മേദ്യർക്കുമായി കൊടുത്തിരിക്കുന്നു. ദാനിയേലിനെ ചെങ്കുപ്പായവും സ്വർണമാലയും അണിയിക്കാൻ ബേൽശസ്സർ രാജാവു കല്പിച്ചു. ‘ദാനിയേലിനെ മൂന്നാമത്തെ ഭരണാധികാരിയാക്കിയിരിക്കുന്നു’ എന്ന രാജവിളംബരം പ്രഖ്യാപനം ചെയ്തു. അന്നു രാത്രിതന്നെ ബാബിലോണ്യരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:24-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“അതിനാൽ അവൻ ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു. എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. കാര്യത്തിന്‍റെ അർത്ഥമെന്തെന്നാൽ: മെനേ എന്നുവച്ചാൽ: ദൈവം നിന്‍റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുവച്ചാൽ: നിന്‍റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.” അപ്പോൾ ബേൽശസ്സരിന്‍റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ച് പ്രസിദ്ധമാക്കി. ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:24-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ അവൻ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു. എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു. അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി. ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക

ദാനീയേൽ 5:24-30 സമകാലിക മലയാളവിവർത്തനം (MCV)

അതിനാൽ ആ ദൈവം ഈ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിയിരിക്കുന്നു. “എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. “വാക്കുകളുടെ അർഥം ഇപ്രകാരമാണ്: മെനേ, എന്നതിന് ദൈവം അങ്ങയുടെ രാജത്വത്തിന്റെ ദിനങ്ങൾ എണ്ണി അതിന് അന്തം വരുത്തിയിരിക്കുന്നു എന്നും തെക്കേൽ, എന്നതിന് അങ്ങയെ ത്രാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നും ഊഫർസീൻ, എന്നതിന് അങ്ങയുടെ രാജ്യത്തെ വിഭജിച്ച് മേദ്യർക്കും പാർസികൾക്കുമായി നൽകിയിരിക്കുന്നു എന്നുമാണ്.” അപ്പോൾ ബേൽശസ്സരിന്റെ കൽപ്പനപ്രകാരം ദാനീയേലിനെ അവർ ധൂമ്രവസ്ത്രം ധരിപ്പിച്ചു; അദ്ദേഹത്തിന്റെ കഴുത്തിൽ പൊന്മാല അണിയിച്ചു. അദ്ദേഹത്തെ രാജ്യത്തിലെ മൂന്നാമത്തെ ഉന്നത ഭരണാധികാരിയാക്കി വിളംബരം പുറപ്പെടുവിച്ചു. ആ രാത്രിയിൽത്തന്നെ ബാബേൽരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

പങ്ക് വെക്കു
ദാനീയേൽ 5 വായിക്കുക