ആമോസ് 8:1-14

ആമോസ് 8:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവായ കർത്താവ് എനിക്ക് ഒരു കുട്ട പഴുത്ത പഴം കാണിച്ചുതന്നു. ആമോസേ, നീ എന്തു കാണുന്നു എന്ന് അവൻ ചോദിച്ചതിന്: ഒരു കുട്ട പഴുത്ത പഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: എന്റെ ജനമായ യിസ്രായേലിനു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല. അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുത്. ഞങ്ങൾ ഏഫായെ കുറച്ച് ശേക്കെലിനെ വലുതാക്കി കള്ളത്തുലാസുകൊണ്ടു വഞ്ചന പ്രവർത്തിച്ച് എളിയവരെ പണത്തിനും ദരിദ്രന്മാരെ ഒരു കൂട്ടു ചെരുപ്പിനും മേടിക്കേണ്ടതിനും കോതമ്പിന്റെ പതിർ വില്ക്കേണ്ടതിനും ധാന്യവ്യാപാരം ചെയ്‍വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവയ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു, ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേൾപ്പിൻ. ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. അന്നാളിൽ ഞാൻ ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏത് അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കയ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാൻ ദേശത്തേക്ക് അയയ്ക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നു ചെന്നു യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും. അന്നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടു വീഴും. ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേല്ക്കയുമില്ല.

പങ്ക് വെക്കു
ആമോസ് 8 വായിക്കുക

ആമോസ് 8:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനായ ദൈവം എനിക്കു മറ്റൊരു ദർശനം നല്‌കി. ഇതാ, ഒരു കൂട പഴം. “നീ എന്തു കാണുന്നു?” സർവേശ്വരൻ ചോദിച്ചു. “ഒരു കൂട പഴം” എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു. “എന്റെ ജനമായ ഇസ്രായേൽ പഴുത്തു നശിക്കാറായി; ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.” അന്നു കൊട്ടാരത്തിലെ സംഗീതം മുറവിളിയായി മാറും. ശവശരീരങ്ങൾകൊണ്ടു രാജ്യം നിറയും. എങ്ങും ശ്മശാനമൂകത. ഇതു സർവേശ്വരന്റെ വചനം! സാധുക്കളെ ചവുട്ടിമെതിച്ചു നശിപ്പിക്കുന്നവരേ, കേൾക്കൂ: അമാവാസി കഴിഞ്ഞിരുന്നെങ്കിൽ ധാന്യവും ശബത്തു കഴിഞ്ഞിരുന്നെങ്കിൽ കോതമ്പും വിൽക്കാമായിരുന്നു എന്നല്ലേ നിങ്ങൾ പറയാറുള്ളത്? അളവിലും തൂക്കത്തിലും മനുഷ്യരെ കബളിപ്പിക്കാനല്ലേ നിങ്ങൾ വെമ്പൽകൊള്ളുന്നത്? കടം വീട്ടാൻ നിവൃത്തിയില്ലാത്ത ദരിദ്രനെ ഒരു ജോഡി ചെരുപ്പിന്റെ വിലപോലും മതിക്കാതെ അടിമയായി വാങ്ങാനും കോതമ്പിൽ പതിരു ചേർത്തു വിൽക്കാനുമല്ലേ നിങ്ങളുടെ മോഹം.” നിങ്ങളുടെ ഗർവം നിമിത്തം ദൈവമായ സർവേശ്വരൻ ശപഥം ചെയ്തിരിക്കുന്നു: “അവരുടെ പ്രവൃത്തികൾ നിമിത്തം ഞാൻ അവരെ തീർച്ചയായും ശിക്ഷിക്കും. അപ്പോൾ ഭൂമി പ്രകമ്പനംകൊള്ളും. ഭൂവാസികൾ വിലപിക്കും, നൈൽനദിപോലെ അവർ പൊങ്ങുകയും താഴുകയും ചെയ്യും.” സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “അന്നു സൂര്യൻ നട്ടുച്ചയ്‍ക്ക് അസ്തമിക്കും; പട്ടാപ്പകൽ ഞാൻ ഭൂമിയിൽ ഇരുട്ടു വരുത്തും. നിങ്ങളുടെ ഉത്സവങ്ങൾ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങൾ വിലപിക്കും. നിങ്ങൾ വിലാപഗാനങ്ങൾ മാത്രം ആലപിക്കും. ഏക പുത്രന്റെ മരണത്തിൽ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങൾക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും. സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ദേശത്തു ഞാൻ ക്ഷാമം വരുത്തും, ഭക്ഷണപാനീയങ്ങളുടെ ക്ഷാമമല്ല, ദൈവവചനത്തിന്റെ ക്ഷാമംതന്നെ! ദൈവവചനം തേടി അങ്ങോളമിങ്ങോളം ജനം വൃഥാ അലയും. അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു ബോധംകെട്ടു വീഴും. ദാനിലും ബേർ-ശേബയിലുമുള്ള ദേവന്മാരെ ആരാധിക്കുന്നവർ വീണൊടുങ്ങും.

പങ്ക് വെക്കു
ആമോസ് 8 വായിക്കുക

ആമോസ് 8:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം കാണിച്ചുതന്നു. “ആമോസേ, നീ എന്ത് കാണുന്നു?” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്‍റെ ജനമായ യിസ്രായേലിനു പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല. ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.” ”ഞങ്ങൾ ഏഫയെ കുറച്ച്, ശേക്കലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, എളിയവരെ പണത്തിനും, ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും പകരമായി വാങ്ങേണ്ടതിനും, ഗോതമ്പിന്‍റെ പതിര് വില്‍ക്കേണ്ടതിനും, ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവെക്കുവാൻ തക്കവിധം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്, ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇത് കേൾക്കുവിൻ. ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല” എന്ന് യഹോവ യാക്കോബിന്‍റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. “അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? അത് മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. ”അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏത് അരയിലും രട്ടും ഏത് തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപം പോലെയും അതിന്‍റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. “അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങൾ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാൻ ദേശത്തേക്ക് അയക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. “അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും. ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ട് ബോധംകെട്ടു വീഴും. ‘ദാനേ, നിന്‍റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ’ എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കുകയുമില്ല.”

പങ്ക് വെക്കു
ആമോസ് 8 വായിക്കുക

ആമോസ് 8:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയായ കർത്താവു എനിക്കു ഒരു കൊട്ട പഴുത്ത പഴം കാണിച്ചുതന്നു. ആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല. അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു. ഞങ്ങൾ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവർത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിർ വില്ക്കേണ്ടതിന്നും ധാന്യവ്യാപാരം ചെയ്‌വാൻ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാൻ തക്കവണ്ണം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും എന്നു പറഞ്ഞു, ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേൾപ്പിൻ. ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാർക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. അന്നാളിൽ ഞാൻ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. അന്നു അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്നു യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും. അന്നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടുവീഴും. ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേല്ക്കയുമില്ല.

പങ്ക് വെക്കു
ആമോസ് 8 വായിക്കുക

ആമോസ് 8:1-14 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: ഒരു കുട്ട നിറയെ പാകമായ പഴം: “ആമോസേ, നീ എന്തു കാണുന്നു?” എന്ന് യഹോവ ചോദിച്ചു. “ഒരു കുട്ട നിറയെ പാകമായ പഴം കാണുന്നു,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിന്റെ സമയം പാകമായിരിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.” യഹോവയായ കർത്താവു പ്രഖ്യാപിക്കുന്നു: “ആ ദിവസത്തിൽ ആലയത്തിലെ ഗാനങ്ങൾ വിലാപമായിത്തീരും. നിരവധി, നിരവധി ശരീരങ്ങൾ എറിയപ്പെട്ടു കിടക്കുന്നു! നിശ്ശബ്ദമായിരിക്കുക!” ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ, ദേശത്തിലെ സാധുക്കളെ ഓടിച്ചുകളയുന്നവരേ, ഇതു കേൾക്കുക: അവർ പറയുന്നു, “ധാന്യം വിൽക്കേണ്ടതിന് അമാവാസി എപ്പോൾ കഴിയും? ഗോതമ്പു വിൽക്കേണ്ടതിന് ശബ്ബത്ത് എപ്പോൾ ഒഴിഞ്ഞുപോകും?” അവർ അളവുപാത്രം ചെറുതാക്കുന്നു, വില വർധിപ്പിക്കുന്നു കള്ളത്തുലാസുകൊണ്ടു വഞ്ചിക്കുന്നു, ദരിദ്രരെ വെള്ളിക്കുപകരമായും എളിയവരെ ഒരു ജോടി ചെരിപ്പിനുപകരമായും വാങ്ങുന്നു, ഗോതമ്പിന്റെ പതിരുപോലും അവർ വിൽക്കുന്നു. യഹോവ യാക്കോബിന്റെ നിഗളത്തെച്ചൊല്ലി ശപഥംചെയ്തു: “അവർ ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കുകയില്ല. “ദേശം ഇതുനിമിത്തം നടുങ്ങുകയില്ലയോ? അതിൽ പാർക്കുന്നവർ വിലപിക്കുകയില്ലയോ? ദേശംമുഴുവനും നൈൽനദിപോലെ ഉയരും; ഈജിപ്റ്റിലെ നദിപോലെ അതു പൊങ്ങുകയും താഴുകയും ചെയ്യും. “യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ആ ദിവസത്തിൽ, സൂര്യനെ ഞാൻ നട്ടുച്ചയ്ക്ക് അസ്തമിപ്പിക്കും മധ്യാഹ്നത്തിൽ ഭൂമിയിൽ ഞാൻ ഇരുട്ടു പരത്തും. നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വിലാപങ്ങളാക്കിത്തീർക്കും നിങ്ങളുടെ സംഗീതം കരച്ചിലായിത്തീരും. നിങ്ങളെ എല്ലാവരെയും ചാക്കുശീല ഉടുപ്പിക്കും നിങ്ങളുടെ തല ക്ഷൗരംചെയ്യിക്കും. ആ സമയം, ഏകപുത്രന്റെ വിയോഗത്തിൽ വിലപിക്കുന്നതുപോലെ ആക്കും അതിന്റെ അവസാനം അത്യന്തം കയ്‌പുമായിരിക്കും.” യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ഞാൻ ദേശത്തു ക്ഷാമം അയയ്ക്കുന്ന ദിവസങ്ങൾ വരുന്നു. അത് അപ്പത്തിനായുള്ള ക്ഷാമമോ വെള്ളത്തിനായുള്ള ദാഹമോ അല്ല; പിന്നെയോ, യഹോവയുടെ വചനം കേൾക്കാനുള്ള മഹാക്ഷാമംതന്നെ. അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെ അലയും വടക്കുമുതൽ കിഴക്കുവരെ അലഞ്ഞുനടക്കും. അവർ യഹോവയുടെ വചനം അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയുമില്ല. “ആ ദിവസത്തിൽ, “സൗന്ദര്യമുള്ള യുവതികളും ശക്തരായ യുവാക്കന്മാരും ദാഹംകൊണ്ടു തളർന്നുപോകും. ശമര്യയുടെ പാപത്തെച്ചൊല്ലി ശപഥംചെയ്യുന്നവരും, ‘ദാനേ, നിന്റെ ദൈവത്താണെ’ എന്നോ ‘ബേർ-ശേബയിലെ ദേവനാണെ’ എന്നോ ശപഥംചെയ്യുന്നവരും വീണുപോകും: പിന്നീടൊരിക്കലും അവർ എഴുന്നേൽക്കുകയില്ല.”

പങ്ക് വെക്കു
ആമോസ് 8 വായിക്കുക