ആമോസ് 2:1-8

ആമോസ് 2:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടുംകൂടെ മരിക്കും. ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ച്, അതിന്റെ സകല പ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരുകൂട്ട് ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാൺമാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു; എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു. അവർ ഏതു ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവച്ച് കുടിക്കയും ചെയ്യുന്നു.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അരുളിച്ചെയ്യുന്നു: മോവാബ്യരുടെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. “എദോംരാജാവിന്റെ അസ്ഥികൾ അവർ ചുട്ടെരിച്ചല്ലോ. അതുകൊണ്ട് മോവാബ്യരുടെമേൽ ഞാൻ തീ വർഷിച്ചു കെരിയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും. മോവാബ്യർ യുദ്ധകോലാഹലത്തിനിടയിൽ നശിക്കും; അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും ഞാൻ നശിപ്പിക്കും. ഇതു സർവേശ്വരന്റെ വചനം.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാനിവാസികളുടെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ സർവേശ്വരന്റെ ധർമശാസ്ത്രം തിരസ്കരിച്ച്, അവരുടെ പൂർവികരുടെ വ്യാജദേവന്മാരെ അനുസരിച്ചല്ലോ. അതുകൊണ്ട് യെഹൂദ്യരുടെമേൽ തീ വർഷിപ്പിച്ച് യെരൂശലേമിന്റെ കോട്ടകളെ ഞാൻ ദഹിപ്പിക്കും.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ നിർദോഷികളെ പണത്തിനും ദരിദ്രരെ ഒരു ജോഡി ചെരുപ്പിനും വിറ്റുകളയുന്നു. അവർ എളിയവരെ ചവുട്ടിമെതിക്കുന്നു; അവർ പീഡിതർക്കു നീതി നിരസിക്കുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിച്ച് എന്റെ വിശുദ്ധനാമം മലിനപ്പെടുത്തുന്നു. പണയം വാങ്ങിയ വസ്ത്രം വിരിച്ച് അവർ യാഗപീഠത്തിനടുത്ത് അന്തിയുറങ്ങുന്നു; പിഴയായി ഈടാക്കിയ വീഞ്ഞ് ദേവാലയത്തിൽവച്ച് കുടിക്കുന്നു.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മോവാബിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ ഏദോം രാജാവിന്‍റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; അത് കെരീയോത്തിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടുംകൂടി മരിക്കും. ഞാൻ ന്യായാധിപതിയെ അതിന്‍റെ നടുവിൽനിന്ന് ഛേദിച്ച്, അതിന്‍റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും, അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും, അവരുടെ പൂര്‍വ്വ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും; അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു: എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്‍റെ അപ്പനും ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു. അവർ ഏത് ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദേവന്മാരുടെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. ഞാൻ മോവാബിൽ ഒരു തീ അയക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടെ മരിക്കും. ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ചു, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. ഞാൻ യെഹൂദയിൽ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാണ്മാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു. അവർ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക

ആമോസ് 2:1-8 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മോവാബിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഏദോംരാജാവിന്റെ അസ്ഥികളെ അവൻ കുമ്മായത്തിനെന്നപോലെ ചുട്ടുകളഞ്ഞു. ഞാൻ മോവാബിന്റെമേൽ അഗ്നി അയയ്ക്കും അതു കെരീയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും. യുദ്ധത്തിന്റെ ആർപ്പുവിളികളുടെ മധ്യത്തിലും കാഹളത്തിന്റെ ഒച്ചയിലും, മോവാബ് മഹാനാശത്തിൽ അകപ്പെടും. ഞാൻ അതിന്റെ ഭരണാധികാരിയെ നശിപ്പിക്കും; അവനോടുകൂടെ അവന്റെ സകല ഉദ്യോഗസ്ഥപ്രമുഖരെയും വധിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിച്ചു; അവിടത്തെ ഉത്തരവുകൾ പ്രമാണിച്ചതുമില്ല; അവരുടെ പൂർവികർ പിൻതുടർന്ന ദേവന്മാർ, വ്യാജദേവന്മാർതന്നെ അവരെ വഴിതെറ്റിച്ചിരിക്കുന്നല്ലോ, ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും അതു ജെറുശലേമിന്റെ കോട്ടകളെ ദഹിപ്പിക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു. ഭൂമിയിലെ പൊടിമേൽ എന്നപോലെ, അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു, അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു. പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു; അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു. അവർ ഏതു ബലിപീഠത്തിനരികിലും പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു. അവരുടെ ദേവന്റെ ആലയത്തിൽവെച്ചു പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു.

പങ്ക് വെക്കു
ആമോസ് 2 വായിക്കുക