അപ്പൊ. പ്രവൃത്തികൾ 6:8-10

അപ്പൊ. പ്രവൃത്തികൾ 6:8-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ വരപ്രസാദവും ശക്തിയും നിറഞ്ഞവനായ സ്തേഫാനോസ് ജനമധ്യത്തിൽ വലിയ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. ലിബർത്തിനർ - വിമോചിതർ - എന്നു വിളിക്കപ്പെട്ടിരുന്നവരുടെ സുനഗോഗിലെ അംഗങ്ങളിൽ ചിലരും കുറേനക്കാരും, അലക്സാന്ത്രിയക്കാരും, കിലിക്യ, ഏഷ്യാ എന്നീ സംസ്ഥാനക്കാരിൽ ചിലരും സ്തേഫാനോസിനോടു തർക്കിക്കുവാൻ മുന്നോട്ടു വന്നു. എന്നാൽ അദ്ദേഹത്തിന്റെ ജ്ഞാനത്തോടും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന വാക്കുകളോടും എതിർത്തു നില്‌ക്കുവാൻ അവർക്കു കഴിഞ്ഞില്ല.