2 തിമൊഥെയൊസ് 2:23-24
2 തിമൊഥെയൊസ് 2:23-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബുദ്ധിയില്ലാത്ത മൗഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്ക. കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്.
2 തിമൊഥെയൊസ് 2:23-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂഢവും നിരർഥകവുമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടരുത്; അവ ശണ്ഠയ്ക്ക് ഇടയാക്കുമെന്നു നിങ്ങൾക്ക് അറിയാമല്ലോ. കർത്താവിന്റെ ദാസൻ ശണ്ഠ കൂടുന്നവൻ ആയിരിക്കരുത്; അവൻ എല്ലാവരോടും ദയാലുവും യോഗ്യനായ പ്രബോധകനും ക്ഷമാശീലനും ആയിരിക്കണം; പ്രതിയോഗികളെ സൗമ്യമായി തിരുത്തുകയും വേണം.
2 തിമൊഥെയൊസ് 2:23-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക. കർത്താവിന്റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കേണം.
2 തിമൊഥെയൊസ് 2:23-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ബുദ്ധിയില്ലാത്ത മൗഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.
2 തിമൊഥെയൊസ് 2:23-24 സമകാലിക മലയാളവിവർത്തനം (MCV)
മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക. കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം.