2 ശമൂവേൽ 5:4-5
2 ശമൂവേൽ 5:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു. അവൻ ഹെബ്രോനിൽ യെഹൂദായ്ക്ക് ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലാ യിസ്രായേലിനും യെഹൂദായ്ക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
2 ശമൂവേൽ 5:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭരണം ഏല്ക്കുമ്പോൾ ദാവീദിന് മുപ്പതു വയസ്സായിരുന്നു; അദ്ദേഹം നാല്പതു വർഷം ഭരിച്ചു. ഹെബ്രോൻ ആസ്ഥാനമാക്കി യെഹൂദ്യയെ ഏഴര വർഷവും യെരൂശലേം ആസ്ഥാനമാക്കി യെഹൂദാ ഉൾപ്പെടെ ഇസ്രായേൽ മുഴുവനെയും മുപ്പത്തിമൂന്നു വർഷവും ഭരിച്ചു.
2 ശമൂവേൽ 5:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് ഭരണം തുടങ്ങിയപ്പോൾ അവന് മുപ്പതു വയസ്സായിരുന്നു; അവൻ നാല്പത് വർഷം ഭരിച്ചു. അവൻ ഹെബ്രോനിൽ യെഹൂദയെ ഏഴു വർഷവും ആറു മാസവും, യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും യെഹൂദായെയും മുപ്പത്തിമൂന്ന് വർഷവും ഭരിച്ചു.
2 ശമൂവേൽ 5:4-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു. അവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
2 ശമൂവേൽ 5:4-5 സമകാലിക മലയാളവിവർത്തനം (MCV)
രാജാവാകുമ്പോൾ ദാവീദിനു മുപ്പതുവയസ്സായിരുന്നു. അദ്ദേഹം നാൽപ്പതുവർഷം രാജാവായി വാണു. ഹെബ്രോനിൽ അദ്ദേഹം യെഹൂദയ്ക്കു രാജാവായി ഏഴുവർഷവും ആറുമാസവും വാണു. ജെറുശലേമിൽ അദ്ദേഹം സകല ഇസ്രായേലിനും യെഹൂദയ്ക്കും രാജാവായി മുപ്പത്തിമൂന്നു വർഷവും വാണു.