2 രാജാക്കന്മാർ 22:1-2
2 രാജാക്കന്മാർ 22:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തിയൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെദീദാ എന്നു പേർ; അവൾ ബൊസ്ക്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു. അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
2 രാജാക്കന്മാർ 22:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോശീയാ ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിനു എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. ബൊസ്കത്തുകാരൻ അദായായുടെ മകൾ യെദീദാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. സർവേശ്വരനു പ്രസാദകരമായവിധം അദ്ദേഹം ജീവിച്ചു. പൂർവപിതാവായ ദാവീദിന്റെ പാതയിൽനിന്ന് അദ്ദേഹം അല്പംപോലും വ്യതിചലിച്ചില്ല.
2 രാജാക്കന്മാർ 22:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു വര്ഷം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെദീദാ എന്നു പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു. അവൻ യഹോവയ്ക്കു പ്രസാദമായതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
2 രാജാക്കന്മാർ 22:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേർ; അവൾ ബൊസ്കത്ത് കാരനായ അദായാവിന്റെ മകൾ ആയിരുന്നു. അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
2 രാജാക്കന്മാർ 22:1-2 സമകാലിക മലയാളവിവർത്തനം (MCV)
രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യെദീദാ എന്നായിരുന്നു. അവൾ ബൊസ്കത്തുകാരനായ അദായാവിന്റെ മകൾ ആയിരുന്നു. യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ സകലവഴികളിലും ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല.