2 കൊരിന്ത്യർ 10:12-13
2 കൊരിന്ത്യർ 10:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നെ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽതന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്ക് അളന്നുതന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.
2 കൊരിന്ത്യർ 10:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉന്നതന്മാരെന്നു സ്വയം കരുതുന്നവരുടെ ഗണത്തിൽ ഞങ്ങളെ ഉൾപ്പെടുത്തുവാനോ, അവരോടു ഞങ്ങളെ തുലനം ചെയ്യുവാനോ തീർച്ചയായും ഞങ്ങൾ തുനിയുന്നില്ല. എത്ര മൂഢന്മാരാണവർ! തങ്ങളെത്തന്നെ അളക്കുവാനുള്ള മാനദണ്ഡങ്ങൾ അവർ ഉണ്ടാക്കുന്നു; തങ്ങളുടെ തോതുവച്ച് അവർ തങ്ങളെത്തന്നെ വിധിക്കുകയും ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ആത്മപ്രശംസ അതിരുവിട്ടു പോകുകയില്ല; ഞങ്ങൾക്കുവേണ്ടി ദൈവം നിശ്ചയിച്ച പരിധിയിൽ അത് ഒതുങ്ങിനില്ക്കുന്നു. നിങ്ങളുടെ ഇടയിലെ പ്രവർത്തനവും ആ പരിധിയിൽ ഉൾപ്പെടുന്നതാണ്.
2 കൊരിന്ത്യർ 10:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തങ്ങളെത്തന്നെ പ്രശംസിക്കുന്ന ചിലരിൽനിന്ന് ഞങ്ങളെത്തന്നെ വേർതിരിക്കുവാനോ, താരതമ്യപ്പെടുത്തുവാനോ തുനിയുന്നില്ല; എന്നാൽ, അവർ തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോട് തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുംവിധം ദൈവം ഞങ്ങൾക്ക് അനുവദിച്ചുതന്ന അതിരിൻ്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.
2 കൊരിന്ത്യർ 10:12-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.
2 കൊരിന്ത്യർ 10:12-13 സമകാലിക മലയാളവിവർത്തനം (MCV)
ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ഉൾപ്പെടാനോ അവരോട് ഞങ്ങളെ താരതമ്യപ്പെടുത്താനോ തുനിയുന്നില്ല. അവർ വിവേകികളല്ല, കാരണം, അവർ അവരെ അവരാൽത്തന്നെയാണ് അളക്കുന്നത്; അവരോടുതന്നെയാണ് ഉപമിക്കുന്നതും. ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു.