1 കൊരിന്ത്യർ 8:5-6
1 കൊരിന്ത്യർ 8:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
1 കൊരിന്ത്യർ 8:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ദൈവങ്ങൾ” എന്നു വിളിക്കപ്പെടുന്നവർ ഉണ്ടായിരിക്കാം. സ്വർഗത്തിലാകട്ടെ, ഭൂമിയിലാകട്ടെ അങ്ങനെയുള്ള പല “ദൈവങ്ങളും” “ദേവന്മാരും” ഉണ്ടായിരുന്നാലും നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കർത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്.
1 കൊരിന്ത്യർ 8:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ സ്വർഗ്ഗത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പല ദേവന്മാരും പല കർത്താക്കന്മാരും ഉള്ളതുപോലെ - പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവനിലാണ് സകലവും, നാം അവനായിട്ടും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക് ഉണ്ട്; സകലവും അവനിലാണ്, അവൻ മുഖാന്തരം നാമും ആകുന്നു.
1 കൊരിന്ത്യർ 8:5-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
1 കൊരിന്ത്യർ 8:5-6 സമകാലിക മലയാളവിവർത്തനം (MCV)
ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ. എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.