1 ദിനവൃത്താന്തം 6:31-48

1 ദിനവൃത്താന്തം 6:31-48 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പെട്ടകത്തിനു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്കു നിയമിച്ചവർ ഇവരാകുന്നു. അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷ ചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷ ചെയ്തുപോന്നു. തങ്ങളുടെ പുത്രന്മാരോടുംകൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ; അവൻ എല്ക്കാനായുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ; അവൻ എല്ക്കാനായുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനായുടെ മകൻ; അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ; അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ; അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ; അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബേരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ; അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ; അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ; അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ. അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തു നിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്‍ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ; അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ; അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ; അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ. അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 6:31-48 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പെട്ടകം ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം സർവേശ്വരന്റെ സന്നിധിയിൽ സംഗീതശുശ്രൂഷയ്‍ക്കു ദാവീദു നിയമിച്ചത് ഇവരെയാണ്. ശലോമോൻ യെരൂശലേമിൽ സർവേശ്വരന്റെ ആലയം പണിയുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ മുറപ്രകാരം ഇവർ സംഗീതശുശ്രൂഷ ചെയ്തുപോന്നു. അവരുടെ വംശപരമ്പര: കെഹാത്യകുലത്തിൽനിന്നു ഗായകൻ ഹേമാൻ; ഹേമാന്റെ പിതാക്കന്മാർ തലമുറക്രമത്തിൽ: യോവേൽ, ശമൂവേൽ, എല്‌ക്കാനാ, യെരോഹാം, എലീയേൽ, തോഹാ, സൂഫ്, എൽക്കാനാ, മഹത്ത്, അമാസായി, എല്‌ക്കാനാ, യോവേൽ, അസര്യാ, സെഫന്യാ, തഹത്ത്, അസ്സീർ, എബ്യാസാഫ്, കോരഹ്, ഇസ്ഹാർ, കെഹാത്ത്, ലേവി, ഇസ്രായേൽ, ഹേമാന്റെ വലതു ഭാഗത്തു നിന്ന അയാളുടെ സഹോദരൻ ആസാഫ്. അയാളുടെ പിതാക്കന്മാർ തലമുറക്രമത്തിൽ: ബേരെഖ്യാ, ശിമെയ, മീഖായേൽ, ബയശേയാ, മല്‌കി, എത്നി, സേരഹ്, അദായാ, ഏഥാൻ, സിമ്മാ, ശിമെയി, യഹത്ത്, ഗേർശോം, ലേവി. അവരുടെ സഹോദരന്മാരായ മെരാരിപുത്രന്മാർ ഇടതു ഭാഗത്തു നിന്നു; ഏഥാൻ ആയിരുന്നു അവരിൽ പ്രമുഖൻ. അവന്റെ പിതാക്കന്മാർ തലമുറക്രമത്തിൽ: കീശി, ഏഥാൻ, അബ്ദി, മല്ലൂക്ക്, ഹശബ്യാ, അമസ്യാ, ഹില്‌കീയാ, അംസി, ബാനി, ശാമെർ, മഹ്ലി, മൂശി, മെരാരി, ലേവി. അവരുടെ സഹോദരന്മാരായ ലേവ്യർ ദേവാലയത്തിലെ എല്ലാ ശുശ്രൂഷയ്‍ക്കുമായി നിയമിക്കപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 6:31-48 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പെട്ടകം ദൈവാലയത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു. അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു. തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്‍റെ മകൻ; യോവേൽ ശമൂവേലിന്‍റെ മകൻ; അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്‍റെ മകൻ; അവൻ എലീയേലിന്‍റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്‍റെ മകൻ; അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്‍റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ; അവൻ യോവേലിന്‍റെ മകൻ; അവൻ അസര്യാവിന്‍റെ മകൻ; അവൻ സെഫന്യാവിന്‍റെ മകൻ; അവൻ തഹത്തിന്‍റെ മകൻ; അവൻ അസ്സീരിന്‍റെ മകൻ; അവൻ എബ്യാസാഫിന്‍റെ മകൻ; അവൻ കോരഹിന്‍റെ മകൻ; അവൻ യിസ്ഹാരിന്‍റെ മകൻ; അവൻ കെഹാത്തിന്‍റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്‍റെ മകൻ; അവന്‍റെ വലത്തുഭാഗത്ത് നിന്ന അവന്‍റെ സഹോദരൻ ആസാഫ്: ആസാഫ് ബേരെഖ്യാവിന്‍റെ മകൻ; അവൻ ശിമെയയുടെ മകൻ; അവൻ മീഖായേലിന്‍റെ മകൻ; അവൻ ബയശേയാവിന്‍റെ മകൻ; അവൻ മല്‍ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ; അവൻ സേരെഹിന്‍റെ മകൻ; അവൻ അദായാവിന്‍റെ മകൻ; അവൻ ഏഥാന്‍റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ; അവൻ യഹത്തിന്‍റെ മകൻ; അവൻ ഗേർശോമിന്‍റെ മകൻ; അവൻ ലേവിയുടെ മകൻ. അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്‍റെ മകൻ; അവൻ ഹശബ്യാവിന്‍റെ മകൻ; അവൻ അമസ്യാവിന്‍റെ മകൻ; അവൻ ഹില്ക്കീയാവിന്‍റെ മകൻ; അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്‍റെ മകൻ; അവൻ മഹ്ലിയുടെ മകൻ. അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ. അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 6:31-48 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷെക്കു നിയമിച്ചവർ ഇവരാകുന്നു. അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനകൂടാരത്തിന്നു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു. തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ; അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ; അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ; അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ; അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ; അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ; അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ; അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ; അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ; അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ. അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ; അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ; അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ. അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ. അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 6:31-48 സമകാലിക മലയാളവിവർത്തനം (MCV)

ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്. ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു. തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കെഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ, ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു. ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ, യെരോഹാം എലീയേലിന്റെ മകൻ, എലീയേൽ തോഹയുടെ മകൻ. തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ, എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ. അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ, യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ, സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ, അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ, കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ, കെഹാത്ത് ലേവിയുടെ മകൻ, ലേവി ഇസ്രായേലിന്റെ മകൻ. ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ, ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ മകൻ, ബയശേയാവ് മൽക്കിയുടെ മകൻ, മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ, അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ, സിമ്മാ ശിമെയിയുടെ മകൻ, ശിമെയി യഹത്തിന്റെ മകൻ, യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ. അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ: ഏഥാൻ കീശിയുടെ മകൻ, കീശി അബ്ദിയുടെ മകൻ, അബ്ദി മല്ലൂക്കിന്റെ മകൻ, മല്ലൂക്ക് ഹശബ്യാവിന്റെ മകൻ, ഹശബ്യാവ് അമസ്യാവിന്റെ മകൻ, അമസ്യാവ് ഹിൽക്കിയാവിന്റെ മകൻ, ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ, ബാനി ശെമെരിന്റെ മകൻ, ശാമെർ മഹ്ലിയുടെ മകൻ, മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ, മെരാരി ലേവിയുടെ മകൻ. അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു.