1 ദിനവൃത്താന്തം 2:9-55
1 ദിനവൃത്താന്തം 2:9-55 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി. രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു. നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മബോവസിനെ ജനിപ്പിച്ചു. ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു. യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബീനാദാബിനെയും മൂന്നാമൻ ശിമെയയെയും നാലാമൻ നഥനയേലിനെയും അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു. അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നു പേർ. അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിശ്മായേല്യനായ യേഥെർ ആയിരുന്നു. ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബായിലും യെരിയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ. അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഹൂരിനെ പ്രസവിച്ചു. ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്ന് അവളെ വിവാഹം ചെയ്തപ്പോൾ അവന് അറുപതു വയസ്സായിരുന്നു. അവൾ അവന് സെഗൂബിനെ പ്രസവിച്ചു. സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദു ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു. എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കൈയിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ പുത്രന്മാരായിരുന്നു. ഹെസ്രോൻ കാലേബ് -എഫ്രാത്തയിൽവച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവനു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു. ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്. യെരഹ്‍മയേലിനു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ. യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ. ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ. അബീശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു. നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു. അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ: അഹനുയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു. യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്‍മയേലിന്റെ പുത്രന്മാർ. ശേശാനു പുത്രിമാരല്ലാതെ പുത്രന്മാരില്ലായിരുന്നു. ശേശാനു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനു യർഹാ എന്നു പേർ. ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹായ്ക്കു ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു. അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു; സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു; എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു; അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു; എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു; ശല്ലും യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമായെ ജനിപ്പിച്ചു. യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും. ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ. ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു. ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്റെ അപ്പനായിരുന്നു. കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു. യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്. കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു. അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മഗ്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പുത്രന്മാർ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ, ബേത്ലഹേമിന്റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്. കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിനു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി. കിര്യത്ത്-യെയാരീമിന്റെ കുലങ്ങളാവിത്: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉദ്ഭവിച്ചു. ശല്മയുടെ പുത്രന്മാർ: ബേത്‍ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യർ. യബ്ബേസിൽ പാർത്തുവന്ന ശാസ്ത്രിമാരുടെ കുലങ്ങളാവിത്: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ്ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുദ്ഭവിച്ച കേന്യരാകുന്നു.

1 ദിനവൃത്താന്തം 2:9-55 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹെസ്രോന്റെ പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി. രാമിന്റെ പുത്രൻ അമ്മീനാദാബ്. അമ്മീനാദാബിന്റെ പുത്രൻ യെഹൂദ്യരുടെ പ്രഭുമായ നഹശോൻ. നഹശോന്റെ പുത്രൻ ശല്മ. ശല്മയുടെ പുത്രൻ ബോവസ്, ബോവസിന്റെ പുത്രൻ ഓബേദ്, ഓബേദിന്റെ പുത്രൻ യിശ്ശായി. യിശ്ശായിയുടെ പുത്രന്മാർ പ്രായക്രമത്തിൽ: എലീയാബ്, അബീനാദാബ്, ശിമെയ, നഥനയേൽ, രദ്ദായി, ഓസെം, ദാവീദ്; സെരൂയായും അബീഗയിലും ഇവരുടെ സഹോദരിമാരായിരുന്നു. സെരൂയായുടെ മൂന്നു പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ. അബീഗയിലിന്റെ പുത്രൻ അമാസ. ഇശ്മായേല്യനായ യേഥെർ ആയിരുന്നു അവന്റെ പിതാവ്. ഹെസ്രോന്റെ മകനായ കാലേബ് അസൂബായെ വിവാഹം കഴിച്ചു. അവരുടെ പുത്രി ആയിരുന്നു യെരിയോത്ത്. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദോൻ. അസൂബായുടെ മരണശേഷം കാലേബ് എഫ്രാത്തിനെ വിവാഹം ചെയ്തു. അവളുടെ പുത്രനായിരുന്നു ഹൂർ. ഹൂറിന്റെ പുത്രൻ ഊരി. ഊരിയുടെ പുത്രൻ ബെസലേൽ. ഹെസ്രോൻ അറുപതാമത്തെ വയസ്സിൽ മാഖീരിന്റെ പുത്രിയെ വിവാഹം ചെയ്തു. അവൾ ഗിലെയാദിന്റെ സഹോദരി ആയിരുന്നു. അവളിൽ ജനിച്ച പുത്രനാണ് സെഗൂബ്. സെഗൂബിന്റെ പുത്രൻ യായീർ. അവനു ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾ ഉണ്ടായിരുന്നു. യായീരിന്റെ പട്ടണങ്ങളും കെനാത്തും അതിന്റെ ഗ്രാമങ്ങളും ഉൾപ്പെടെ അറുപതു പട്ടണങ്ങൾ ഗെശൂരും അരാമും പിടിച്ചെടുത്തു. ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പുത്രന്മാരായിരുന്നു. കാലേബ്-എഫ്രാത്തയിൽവച്ചു ഹെസ്രോൻ മരിച്ചു; അവന്റെ ഭാര്യ അബീയാ അയാൾക്ക് അശ്ഹൂരിനെ പ്രസവിച്ചു. അവൻ തെക്കോവ്യരുടെ പൂർവപിതാവായിരുന്നു. ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാ; യെരഹ്‍മയേലിന്റെ മറ്റൊരു ഭാര്യയായ അതാരായിൽ ജനിച്ച പുത്രനാണ് ഓനാം. യെരഹ്‍മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ. ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ. അബീശൂരിന്റെ ഭാര്യയായ അബീഹയിലിൽ ജനിച്ച പുത്രന്മാർ: അഹ്ബാൻ, മോലീദ്. നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; സേലെദ് മക്കളില്ലാതെ മരിച്ചു. അപ്പയീമിന്റെ പുത്രൻ ഇശി. ഇശിയുടെ പുത്രൻ ശേശാൻ. ശേശാന്റെ പുത്രൻ അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; യേഥെർ മക്കളില്ലാതെ മരിച്ചു. യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസ. ഇവരെല്ലാം യെരഹ്‍മയേലിന്റെ പിൻതുടർച്ചക്കാരാണ്. ശേശാനു പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ. ശേശാൻ അവരിൽ ഒരാളെ തന്റെ ഈജിപ്ത്യ ഭൃത്യനായ യർഹയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അവർക്കു ജനിച്ച പുത്രനാണ് അത്ഥായി. അത്ഥായിയുടെ പുത്രൻ നാഥാൻ; നാഥാന്റെ പുത്രൻ സാബാദ്, സാബാദിന്റെ പുത്രൻ എഫ്ളാൽ. എഫ്ളാലിന്റെ പുത്രൻ ഓബേദ്; ഓബേദിന്റെ പുത്രൻ യേഹൂ; യേഹൂവിന്റെ പുത്രൻ അസര്യാ. അസര്യായുടെ പുത്രൻ ഹേലെസ്; ഹേലെസിന്റെ പുത്രൻ എലെയാശാ; എലെയാശായുടെ പുത്രൻ സിസ്മായി. സിസ്മായിയുടെ പുത്രൻ ശല്ലൂം; ശല്ലൂമിന്റെ പുത്രൻ യെക്കമ്യാ. യെക്കമ്യായുടെ പുത്രൻ എലീശാമ. യെരഹ്‍മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: ആദ്യജാതനും സീഫിന്റെ പിതാവുമായ മരേശാ. മരേശായുടെ പുത്രൻ ഹെബ്രോൻ. ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമ. ശേമയുടെ പുത്രനാണ് യൊർക്കെയാമിന്റെ പിതാവായ രഹം; രേക്കെമിന്റെ പുത്രനാണ് ശമ്മായി. ശമ്മായിയുടെ പുത്രനാണ് ബേത്ത്-സൂറിന്റെ പിതാവായ മാവോൻ. കാലേബിന്റെ ഉപഭാര്യയായ ഏഫായുടെ പുത്രന്മാർ: ഹാരാൻ, മോസ, ഗാസെസ്. ഹാരാന് ഗാസെസ് എന്നൊരു പുത്രനുണ്ടായിരുന്നു. യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്; കാലേബിന്റെ ഉപഭാര്യയായ മയഖായുടെ പുത്രന്മാർ: ശേബെർ, തിർഹനാ. മദ്മന്നായുടെ പിതാവായ ശയഫ്, മക്ബേനായുടെയും ഗിബെയയുടെയും പിതാവായ ശെവ, കാലേബിന്റെ പുത്രിയായ അക്സാ ഇവരെല്ലാം കാലേബിന്റെ പിൻതുടർച്ചക്കാർ ആയിരുന്നു. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ, ബേത്ലഹേമിന്റെ പിതാവായ ശല്മ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്. മെനൂഹോത്തിന്റെ പകുതിഭാഗത്തും, ഹാരോവേയിലും പാർത്തിരുന്നവർ കിര്യത്ത്-യെയാരീമിന്റെ സ്ഥാപകനായ ശോബാലിന്റെ പിൻതുടർച്ചക്കാരാണ്. കിര്യത്ത്-യെയാരീമിലെ ഗോത്രങ്ങൾ: യിത്രിയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ എന്നിവരാണ്. സൊരാത്യരും എസ്താവോല്യരും ഇവരിൽനിന്ന് ഉദ്ഭവിച്ചു. ശല്മയുടെ പുത്രന്മാർ: ബേത്‍ലഹേം, നെതോഫാത്യർ, അത്രോത്ത്- ബേത്ത്-യോവാബ്, മാനഹത്യരിൽ പകുതിപ്പേർ, സൊര്യർ. യബ്ബേസിൽ പാർത്തിരുന്ന കാര്യദർശിമാരുടെ ഗോത്രങ്ങൾ: തിരാത്യർ, ശിമെയാത്യർ, സുഖാത്യർ. ഇവർ രേഖാബ് കുടുംബത്തിന്റെ പിതാവായ ഹാമാത്തിൽനിന്നു ജനിച്ച കേന്യരാണ്.
1 ദിനവൃത്താന്തം 2:9-55 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹെസ്രോന്‍റെ പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി. രാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശോന്‍. നഹശോന്‍ യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു. നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു. ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു. യിശ്ശായി തന്റെ ആദ്യജാതൻ എലീയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ ശിമെയയേയും നാലാമൻ നഥനയേലിനെയും അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു. അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ. അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു. ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബായില്‍ യെരീയോത്തിനെ ജനിപ്പിച്ചു യെരീയോത്ത് മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ. അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഹൂരിനെ പ്രസവിച്ചു. ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. അതിന്‍റെശേഷം ഹെസ്രോൻ, ഗിലെയാദിന്റെ അപ്പനായ മാഖീരിന്‍റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപതു വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു. സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു. എന്നാൽ ഗെശൂരും അരാമും, യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണങ്ങൾ അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ പുത്രന്മാരായിരുന്നു. ഹെസ്രോൻ കാലേബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു. അശ്ഹൂർ തെക്കോവയുടെ പിതാവായിരുന്നു. ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്. യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ. യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ. ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ. അബിശൂരിന്‍റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവനു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു. നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു. അപ്പയീമിന്റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്റെ പുത്രൻ: അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു. യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്‍റെ പിന്തുടർച്ചക്കാർ. ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനു യർഹാ എന്നു പേർ. ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെയ്ക്കു ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു. അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു. സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു; എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു; അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു; എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു; ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു. യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്‍റെ പിതാവായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും. ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ. ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു. ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്റെ അപ്പനായിരുന്നു. കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു. യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്. കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു. അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്‍റെ പിന്തുടർച്ചക്കാർ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ, ബേത്ലഹേമിന്റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്. കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ കുടുംബങ്ങളുടെ പാതി. കിര്യത്ത്-യെയാരീമിന്‍റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു. ശല്മയുടെ പുത്രന്മാർ: ബെത്ലേഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മെനൂഹോത്തരിൽ പാതി, സൊര്യർ. യബ്ബേസിൽ താമസിച്ചിരുന്ന ശാസ്ത്രിമാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
1 ദിനവൃത്താന്തം 2:9-55 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി. രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു. നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു. ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു. യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ ശിമെയയേയും നാലാമൻ നഥനയേലിനെയും അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു. അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ. അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു. ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ. അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു. ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു. സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ്‌ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു. എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു. ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു. ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവു. യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ. യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ. ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ. അബിശൂരിന്റെ ഭാര്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു. നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു. അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ: അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു. യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ. ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന്നു യർഹാ എന്നു പേർ. ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാര്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു. അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു. സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു; എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു; അസര്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു; എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു; ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു. യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും. ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ. ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു. ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു. കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു. യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്. കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു. അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പുത്രന്മാർ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ, ബേത്ത്ലേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്. കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി. കിര്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു. ശല്മയുടെ പുത്രന്മാർ: ബേത്ത്ലേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യർ. യബ്ബേസിൽ പാർത്തു വന്ന എഴുത്തുകാരുടെ കുലങ്ങളാവിതു: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
1 ദിനവൃത്താന്തം 2:9-55 സമകാലിക മലയാളവിവർത്തനം (MCV)
ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി. രാം അമ്മീനാദാബിന്റെ പിതാവായിരുന്നു. അമ്മീനാദാബ് യെഹൂദാജനതയുടെ നേതാവായ നഹശോന്റെ പിതാവും ആയിരുന്നു. നഹശോൻ ശല്മയുടെ പിതാവായിരുന്നു. ശല്മാ ബോവസിന്റെ പിതാവും. ബോവസ് ഓബേദിന്റെ പിതാവും, ഓബേദ് യിശ്ശായിയുടെ പിതാവുമായിരുന്നു. യിശ്ശായി ആദ്യജാതനായ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശിമെയാ, നാലാമൻ നെഥനയേൽ, അഞ്ചാമൻ രദ്ദായി, ആറാമൻ ഓസെം, ഏഴാമൻ ദാവീദ്, എന്നിവരുടെ പിതാവായിരുന്നു. സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു. അബീശായിയും യോവാബും അസാഹേലും സെരൂയയുടെ മൂന്നു പുത്രന്മാരായിരുന്നു. അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു. ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും പുത്രന്മാർ ജനിച്ചിരുന്നു. യേശെർ, ശോബാബ്, അർദോൻ എന്നിവർ യെരിയോത്തിൽ ജനിച്ച പുത്രന്മാരായിരുന്നു. അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി. ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു. പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി. സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു. (എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.) ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പിൻഗാമികളായിരുന്നു. കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ അശ്ഹൂർ. ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്. യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു. യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമിൻ, ഏക്കെർ. ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ. അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്. നാദാബിന്റെ പുത്രന്മാർ: സേലദ്, അപ്പയീം. സേലദ് പുത്രന്മാരില്ലാതെ മരിച്ചു. അപ്പയീമിന്റെ പുത്രൻ: ശേശാന്റെ പിതാവായ യിശി; ശേശാൻ അഹ്ലായിമിന്റെ പിതാവായിരുന്നു. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ. യേഥെർ പുത്രന്മാരില്ലാതെ മരിച്ചു. യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്റെ പിൻഗാമികളായിരുന്നു. ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു. അദ്ദേഹത്തിന് ഈജിപ്റ്റുകാരനായ യർഹാ എന്നു പേരായ ഒരു ദാസനുണ്ടായിരുന്നു. ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു. അത്ഥായി നാഥാന്റെ പിതാവായിരുന്നു, നാഥാൻ സാബാദിന്റെ പിതാവും. സാബാദ് എഫ്ലാലിന്റെ പിതാവ്, എഫ്ലാൽ ഓബേദിന്റെ പിതാവ്. ഓബേദ് യേഹുവിന്റെ പിതാവ്, യേഹു അസര്യാവിന്റെ പിതാവ്. അസര്യാവ് ഹേലെസ്സിന്റെ പിതാവ്, ഹേലെസ് എലെയാശയുടെ പിതാവ്. എലെയാശ സിസ്മായിയുടെ പിതാവ്, സിസ്മായി ശല്ലൂമിന്റെ പിതാവ്. ശല്ലൂം യെക്കമ്യാവിന്റെ പിതാവ്, യെക്കമ്യാവ് എലീശാമയുടെ പിതാവ്. യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമായ മേശാ, അദ്ദേഹത്തിന്റെ പുത്രനും ഹെബ്രോന്റെ പിതാവുമായ മാരേശാ. ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ. ശേമാ രഹമിന്റെ പിതാവായിരുന്നു, രഹം യോർക്കെയാമിന്റെ പിതാവും. രേക്കെം ശമ്മായിയുടെ പിതാവായിരുന്നു. ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ, മാവോൻ ബേത്ത്-സൂരിന്റെ പിതാവായിരുന്നു. കാലേബിന്റെ വെപ്പാട്ടിയായ ഏഫാ, ഹാരാൻ, മോസ, ഗാസേസ് എന്നിവരുടെ മാതാവായിരുന്നു. ഹാരാൻ ഗാസേസിന്റെ പിതാവായിരുന്നു. യാഹ്ദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്, ഏഫാ, ശയഫ്. കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെർ, തിർഹന എന്നിവരുടെ മാതാവായിരുന്നു. അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും മക്ബേനയുടെയും ഗിബെയയുടെയും പിതാവായ ശെവായ്ക്കും ജന്മംനൽകി. കാലേബിന് അക്സാ എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ, ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്. കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു: ഹാരോവെയും മനഹത്ത് കുലത്തിന്റെ പകുതിയും. കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു. ശല്മയുടെ പിൻഗാമികൾ: ബേത്ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മനഹത്തിന്റെ പകുതി, സൊര്യർ, യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.