1 ദിനവൃത്താന്തം 14:3-7
1 ദിനവൃത്താന്തം 14:3-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് യെരൂശലേമിൽവച്ചു വേറേയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യെരൂശലേമിൽ വച്ച് അവനു ജനിച്ച മക്കളുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
1 ദിനവൃത്താന്തം 14:3-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമിൽ വന്നതിനുശേഷവും ദാവീദ് ഭാര്യമാരെ സ്വീകരിച്ചു. അദ്ദേഹത്തിനു പിന്നെയും പുത്രീപുത്രന്മാർ ജനിച്ചു. യെരൂശലേമിൽവച്ചു ദാവീദിനു ജനിച്ച മക്കൾ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, ഇബ്ഹാർ, എലീശുവാ, എൽപേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമ, ബെല്യാദാ, എലീഫേലെത്ത്.
1 ദിനവൃത്താന്തം 14:3-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് യെരൂശലേമിൽവച്ച് വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യെരൂശലേമിൽവച്ച് അവനു ജനിച്ച മക്കളുടെ പേരുകൾ: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
1 ദിനവൃത്താന്തം 14:3-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദ് യെരൂശലേമിൽവെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യെരൂശലേമിൽ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയ, എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
1 ദിനവൃത്താന്തം 14:3-7 സമകാലിക മലയാളവിവർത്തനം (MCV)
ജെറുശലേമിൽവെച്ച് ദാവീദ് കൂടുതൽ ഭാര്യമാരെ സ്വീകരിച്ചു. അദ്ദേഹത്തിനു കൂടുതൽ പുത്രന്മാരും പുത്രിമാരും ജനിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കളുടെ പേരുകൾ ഇവയാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽഫെലെത്ത്, നോഗഹ്, നേഫെഗ്, യാഫിയ, എലീശാമ, ബെല്യാദാ, എലീഫേലെത്ത്.