1 ദിനവൃത്താന്തം 14:1-2
1 ദിനവൃത്താന്തം 14:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കല്പണിക്കാരെയും ആശാരിമാരെയും അയച്ചു. യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതി പ്രാപിച്ചതിനാൽ തന്നെ യഹോവ യിസ്രായേലിനു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിനു മനസ്സിലായി.
1 ദിനവൃത്താന്തം 14:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു; അയാൾ കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരു മരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു. ഇസ്രായേലിന്റെ രാജാവായി സർവേശ്വരൻ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുകയാണെന്നും സ്വജനമായ ഇസ്രായേല്യർ നിമിത്തം തന്റെ രാജത്വം ഉന്നതി പ്രാപിച്ചു എന്നും ദാവീദു മനസ്സിലാക്കി.
1 ദിനവൃത്താന്തം 14:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സോർരാജാവായ ഹൂരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു. യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം അവന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ യഹോവ യിസ്രായേലിനു രാജാവായി തന്നെ സ്ഥിരപ്പെടുത്തി എന്നു ദാവീദിനു മനസ്സിലായി.
1 ദിനവൃത്താന്തം 14:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു. യഹോവയുടെ ജനമായ യിസ്രായേൽനിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ തന്നേ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.
1 ദിനവൃത്താന്തം 14:1-2 സമകാലിക മലയാളവിവർത്തനം (MCV)
സോർരാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്കു സന്ദേശവാഹകരെ അയച്ചു. അവരോടൊപ്പം ദാവീദുരാജാവിന് ഒരു കൊട്ടാരം പണിയുന്നതിനുവേണ്ടിയുള്ള ദേവദാരുത്തടികളും കൽപ്പണിക്കാരെയും മരപ്പണിക്കാരെയും അയച്ചുകൊടുക്കുകയും ചെയ്തു. തന്നെ ഇസ്രായേലിനു രാജാവായി യഹോവ സ്ഥിരപ്പെടുത്തിയെന്നും സ്വന്തജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വത്തെ ഏറ്റവും ഉൽക്കൃഷ്ടമാക്കിയിരിക്കുന്നു എന്നും ദാവീദ് മനസ്സിലാക്കി.