1 ദിനവൃത്താന്തം 1:8-16
1 ദിനവൃത്താന്തം 1:8-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്ത, രമാ, സബെഖ. രമയുടെ പുത്രന്മാർ: ശെബ, ദെദാൻ. കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു. മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, -ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു - കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്, യെബൂസി, അമോരി, ഗിർഗരുശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1:8-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ; കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്ത, രാമാ, സബെഖ. രാമായുടെ പുത്രന്മാർ: ശെബ, ദെദാൻ. കൂശിന്റെ പുത്രനായിരുന്നു നിമ്രോദ്. അവൻ ഭൂമിയിലെ ആദ്യത്തെ വീരനായിരുന്നു. മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, കഫ്തോരീം. ഫെലിസ്ത്യർ കസ്ലൂഹീമിന്റെ പിൻതലമുറക്കാരായിരുന്നു. സീദോൻ കനാന്റെ ആദ്യജാതനായിരുന്നു. ഹേത്യർ, യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, അർക്കിയർ, സീന്യർ, അർവാദ്യർ, സെമാര്യർ, ഹാമാത്യർ എന്നിവരും കനാന്റെ സന്താനപരമ്പരയിൽ പെട്ടവരായിരുന്നു.
1 ദിനവൃത്താന്തം 1:8-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ. കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു. മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, (ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു). കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. കനാന്‍റെ ആദ്യജാതൻ സീദോൻ കൂടാതെ ഹേത്ത്, യെബൂസി, അമോരി, ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1:8-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ. കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു. മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, ‒ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു‒കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്, യെബൂസി, അമോരി, ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 1:8-16 സമകാലിക മലയാളവിവർത്തനം (MCV)
ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ. കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു. ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം, (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്) കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു. കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ, ഹിത്യർ, യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, അർഖ്യർ, സീന്യർ, അർവാദ്യർ, സെമാര്യർ, ഹമാത്യർ.