സങ്കീർത്തനങ്ങൾ 9:7-12

സങ്കീർത്തനങ്ങൾ 9:7-12 MCV

യഹോവ എന്നേക്കും വാഴുന്നു; അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും; ജനതകളെ നേരോടെ ന്യായപാലനംചെയ്യും. യഹോവ പീഡിതർക്കൊരു അഭയസ്ഥാനം, ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട. അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു, യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ. സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക; അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക. കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു; അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.